ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന് തീര്‍ന്നപ്പോള്‍ വൈകീട്ട് അഞ്ച് മണിവരെ രേഖപ്പെടുത്തിയ വോട്ടിങ് 56.68 ശതമാനം മാത്രം. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ് നടന്നത്. 695 സ്ഥാനാര്‍ഥികള്‍ ഇന്ന് ഭാഗ്യപരീക്ഷണം നടത്തി. ഏഴു ഘട്ടങ്ങളില്‍ വെച്ച് ഏറ്റവും കുറവ് മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പാണ് ഇന്നത്തെത്.
ബീഹാർ: 52.35
ജമ്മു കാശ്മീർ : 54.21
ജാർഖണ്ഡ്: 61.90
ലഡാക്ക്: 67.15
മഹാരാഷ്ട്ര: 48.66
ഒഡീഷ: 60.55
യു.പി.: 55.80
പശ്ചിമ ബംഗാൾ: 73
എന്നിങ്ങനെയാണ് അഞ്ചു മണിക്ക് രേഖപ്പെടുത്തിയ വോട്ടിങ് ശതമാനം.