തന്നെ കണ്ണൂര്‍ വി.സി.സ്ഥാനത്ത് പുനര്‍നിയമിച്ചത് താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്നും അതിനാല്‍ താന്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും അടുത്ത ദിവസം തന്നെ തന്റെ മാതൃ സ്ഥആപനത്തില്‍ അധ്യാപക ജോലിയില്‍ പ്രവേശിക്കുമെന്നും മുന്‍ വി.സി. ഡോ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ‘ഞാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ പുനർ നിയമനം നടത്തിയത്. ഏഴ് വർഷം ഇരുന്നു. യൂണിവേഴ്സിറ്റിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. നാളെ ഞാൻ പെർമനന്റ് പ്രൊഫസറായി ജാമിയ മിലിയയിൽ ജോയിൻ ചെയ്യും. റിവ്യൂ കൊടുക്കില്ല. ഞാൻ വിധി വായിച്ചിട്ടില്ല.’- അദ്ദേഹം പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
അതേസമയം ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. തന്നെ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് തന്റെ ജന്മസ്ഥലമാണ് കണ്ണൂര്‍ ജില്ലയെന്നും അതിനാല്‍ തീരുമാനമെടുക്കണമെന്നും അഭ്യര്‍ഥിച്ചതായി ഗവര്‍ണര്‍ പ്രതികരിച്ചു.

അതേസമയം എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസലര്‍ കൂടിയായ ഗവർണറാണ്.