Categories
latest news

യു.പി.എ.മാതൃകയില്‍ മുന്നണിക്ക് സാധ്യതയെന്ന് സീതാറാം യെച്ചൂരി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സീതാറാം യെച്ചൂരിയുമായും ഡി.രാജയുമായും കൂടിക്കാഴ്ച നടത്തി

Spread the love

2004-ല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് രൂപീകരിച്ച് വിജയിച്ച യു.പി.എ. എന്ന പേരിലുള്ള മുന്നണിക്ക് 2024-ലും സാധ്യതയുണ്ടെന്ന് വിലയിരുത്തി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ക്ക് വേഗം വര്‍ധിച്ചിരിക്കുന്നതായും സംസ്ഥാനതലത്തില്‍ സീറ്റ് ക്രമീകരണം നടത്തുമെന്നും യെച്ചൂരി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിനു ശേഷം യു.പി.എ.മാതൃകയില്‍ പ്രതിപക്ഷ സഖ്യം സാധ്യമാണെന്ന് പ്രതികരിച്ചത്.

പ്രതിപക്ഷ പാര്‍ടികളുടെ സഖ്യ രൂപീകരണത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച യെച്ചൂരിയെക്കൂടാതെ സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.രാജയുമായും നിതീഷ്‌കുമാര്‍ കൂടിക്കാഴ്ച നടത്തി. മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിലൂടെ രാജ്യത്തെ ജനാധിപത്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് രാജ പിന്നീട് ട്വീറ്റ് ചെയ്തു.

thepoliticaleditor
Spread the love
English Summary: POSSIBILITY FOR A UPA MODEL POST POLL ALLIANCE SAYS SEETHRAM YECHURI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick