Categories
latest news

യഥാര്‍ഥ തിരക്കഥ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ? ഡെല്‍ഹിയിലെ വീട്ടിലും നേതാവിനെ തേടി പൊലീസ്

രാഹുല്‍ ഗാന്ധിയെ നടപ്പു സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കമെന്ന് ചില മാധ്യമങ്ങള്‍ സംശയിക്കുന്നുണ്ട്.

Spread the love

ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാഹുലിന്റെ ഡെല്‍ഹിയിലെ വീട്ടില്‍ പൊലീസ്. ലൈംഗിക അതിക്രമത്തിനിരയായ ചില സ്ത്രീകള്‍ തന്നെ വന്നു കണ്ടിരുന്നു എന്നായിരുന്നു യാത്രയ്ക്കിടെ രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ ഒരു മാസം മുമ്പു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് രാഹുലിനെ തേടി എത്തിയത് എന്നതാണ് രസകരം. അതിനു പിന്നില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ രാഹുലും പാര്‍ടിയും ഗൗതം അദാനിയെക്കുറിച്ചും മോദിയുമായുള്ള ബന്ധത്തെക്കുറിച്ചും ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ തടയുക എന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്നോട് പറഞ്ഞതായാണ് രാഹുല്‍ പ്രസംഗിച്ചത്. വെളിപ്പെടുത്തിയാല്‍ ജീവന്‍ പോലും നഷ്ടപ്പെടുന്ന സ്ഥിതിയായിരിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സ്ത്രീകള്‍ പറഞ്ഞതായും രാഹുല്‍ പ്രസംഗിച്ചു. എന്നാല്‍ ഈ സ്ത്രീകളുടെ പേരുവിവരങ്ങള്‍ തേടിയാണ് പൊലീസ് രാഹുലിനെ ചോദ്യം ചെയ്യാന്‍ വീട്ടിലെത്തിയത്. പൊലീസിനെ കാണാന്‍ രാഹുല്‍ തയ്യാറായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി മടങ്ങി.

thepoliticaleditor


പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്ത അവസ്ഥയും ഉണ്ട്. ലണ്ടനില്‍ രാഹുല്‍ രാജ്യത്തിനെതിരെ പ്രസംഗിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച മുഴുവന്‍ ബി.ജെ.പി. പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. സഭാ നടപടികള്‍ ഒരാഴ്ച മുഴുവന്‍ തടസപ്പെടുകയും ചെയ്തു. പ്രതിഷേധം തുടരാനാണ് സാധ്യത. വിവിധ കുറ്റങ്ങള്‍ ചുമത്തി രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ നടപ്പു സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കമെന്ന് ചില മാധ്യമങ്ങള്‍ സംശയിക്കുന്നുണ്ട്.

Spread the love
English Summary: police at residence of rahul gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick