കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട് കല്യാശ്ശേരിയില്‍ പ്രായമായവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരത്തില്‍ വോട്ടിങ് യന്ത്രത്തില്‍ പ്രായമായ സ്ത്രീക്കു പകരം വേറൊരാള്‍ കയറിവന്ന് വോട്ട് ചെയ്തതായി വീഡിയോ ദൃശ്യത്തില്‍ തെളിഞ്ഞു.
ഇതേത്തുടര്‍ന്ന് പോളിങിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നാല് പോളിങ് ഉദ്യോഗസ്ഥരെയും വീഡിയോഗ്രാഫറെയും കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന് സാക്ഷിയായിരുന്ന ദേവിയുടെ കൊച്ചുമകന്‍ ആണ് പരാതിയുമായി മുന്നോട്ടു വന്നതെന്നു പറയുന്നു.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
ഏപ്രിൽ 18 ന് ദേവിയുടെ വസതിയിൽ സ്ഥാപിച്ച പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യുന്നതിൽ ഇടപെട്ടെന്ന പരാതിയിൽ ഗണേശൻ എന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്താനും കളക്ടർ ശുപാർശ ചെയ്തു.
സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റൻ്റ് മൈക്രോ ഒബ്‌സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പോലിസിലും പരാതി നൽകിയിട്ടുണ്ട്. 92 വയസ്സുള്ള സ്ത്രീയുടെ വീട്ടിൽ നടന്ന വോട്ടിംഗ് പ്രക്രിയയിൽ ബാഹ്യ ഇടപെടൽ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് പരാതി.
കല്യാശ്ശേരിയിലെ എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വോട്ടിലാണ് രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഇടപെടൽ ഉണ്ടായത്. അഞ്ചാം പീടിക കപ്പോട് കാവിലെ ഗണേശൻ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നാണ് പരാതി. ദേവി വോട്ടിങ് യന്തത്തിനരികില്‍ ഇരിക്കുമ്പോള്‍ അല്‍പം ദൂരെ നില്‍ക്കുകയായിരുന്ന ഗണേശന്‍ പെട്ടെന്ന് കയറി വന്ന് വോട്ട് ചെയ്യുകയായിരുന്നു എന്ന് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്. ഗണേശന്‍ സിപിഎം പ്രവര്‍ത്തകന്‍ ആണെന്നു പറയുന്നു.
വോട്ടിങിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിലും നിര്‍ബന്ധപൂര്‍വ്വം മറ്റൊരാളുടെ വോട്ട് ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണ്.