Categories
kerala

കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യ നേതൃത്വം നല്‍കിയ ഡിസിസി സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ജാഥയ്ക്ക് നേരെ ചീമുട്ടയെറിയാന്‍ രഹസ്യമായി നേതൃത്വം നല്‍കിയ അതേ പാര്‍ടിയുടെ ജില്ലാ നേതാവിനെ കെ.പി.സി.സി. സസ്‌പെന്‍ഡ് ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം പ്രഖ്യാപിച്ച ഹാഥ് സെ ഹാഥ് ജോഡോ യാത്രയ്ക്കു നേരെയാണ് കോണ്‍ഗ്രസിന്റെ തന്നെ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഷെരീഫ് മുട്ടയേറിന് ചട്ടം കെട്ടിയത്. മുട്ടയേറിനൊപ്പം കല്ലേറുമുണ്ടായി എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.എം. നസീറിന്റെയും എ.ഐ.സി.സി. സെക്രട്ടറി വിശ്വനാഥന്‍ പെരുമാളിന്റെയും സാന്നിധ്യത്തില്‍ തന്നെയായിരുന്നു മുട്ടയേറുണ്ടായത്. കല്ലേറില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

thepoliticaleditor

ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ വിഭാഗീയതയുടെ ഫലമായിരുന്നു സ്വന്തം പാര്‍ടിയുടെ പ്രധാന പരിപാടിയില്‍ തന്നെയുണ്ടായ ഈ നാണക്കേടുണ്ടാക്കിയ സംഭവം. വിഭാഗീയത മൂലമുള്ള തര്‍ക്കമാണ് ആക്രമണത്തിലേക്കു നയിച്ചത്.

Spread the love
English Summary: pattanamthitta dcc secretary suspended

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick