Categories
kerala

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി…ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവിടെ…

ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ എംബസി വിവരങ്ങൾ അറിയിക്കും. ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ ആണ് ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

പാസ്‌പോർട്ടുകളും ആവശ്യമായ രേഖകളും എല്ലായ്‌പ്പോഴും കയ്യിൽ കരുതാനും ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി എംബസി വെബ്‌സൈറ്റും സോഷ്യൽ മീഡിയ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരാനും എംബസി നിർദേശിച്ചു.

thepoliticaleditor

+38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നിങ്ങനെയാണ് എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ

മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും കത്ത്

ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കേരള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രത്യേകം കത്തെഴുതി.

നേരത്തെ, ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരോട് പലായനത്തിനായി എംബസിയിൽ എത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകുകയും ചെയ്തിരുന്നു.

ഹരിയാന സർക്കാർ കൺട്രോൾ റൂം സ്ഥാപിച്ചു.

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ, ഹരിയാന സർക്കാർ വ്യാഴാഴ്ച വിദേശ സഹകരണ വകുപ്പ് മുഖേന സംസ്ഥാനത്ത് കൺട്രോൾ റൂം സ്ഥാപിച്ചു.

Spread the love
English Summary: Indian embassy started procedures to evacuate Indians safe from Ukraine

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick