യുദ്ധത്തിനിടയിലും ഉക്രെയിന്‍ ജനതയ്ക്ക് ചെറുതായി ആശ്വസിക്കാം…ആണവ നിലയത്തില്‍ നിന്ന് വികിരണം ഇല്ല

റഷ്യന്‍ സൈന്യം ആക്രമിച്ച ഉക്രേനിയന്‍ ആണവനിലയത്തില്‍ നിന്ന് വികിരണം ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആറ്റോമിക് നിരീക്ഷക സംഘം. ആറ് ആണവ റിയാക്ടറുകളെയും ഷെല്ലാക്രമണം ബാധിച്ചിട്ടില്ല. ആണവ നിലയത്തിന്റെ കെട്ടിടത്തിന് തീപിടിച്ചത് മുതല്‍ ഉക്രേനിയന്‍ ന്യൂക്ലിയര്‍ റെഗുലേറ്ററുമായും സപോറീസിയ ആണവ നിലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്റര്‍നാഷ...

എംബസി തിരിഞ്ഞു നോക്കുന്നില്ല…എന്നെ ഇവിടെ നിന്ന് രക്ഷിക്കണമേ.. ; കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി കരഞ്ഞു പറയുന്നു…

കീവിൽ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടില്ലെന്ന് പരാതി.ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയായ ഹർജോതിനാണു വെടിയേറ്റത്. തന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷിക്കണമെന്നും താൻ ഇവിടെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. ഉപരിപഠനത്തിനായാണ് ഹർജോത് ഉക്രൈനിലേക്ക് പോയത്. ലിവീവി...

യുദ്ധം നിർത്താൻ പുടിനോട് പറയാൻ എനിക്ക് കഴിയുമോ ?? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം

റഷ്യയും ഉക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 'കോടതി എന്ത് ചെയ്യും? യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദേശം ...

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിക്കുമെന്ന് റഷ്യ

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായ വാഗ്ദാനവുമായി റഷ്യ.യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അ...

ഉക്രെയിൻ സമയം ആറിന് മുമ്പ് ഖർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി : ഉക്രെയിനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടെ മരിച്ചു

റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അടിയന്തരമായി ഖർകിവ് വിടണമെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. ഉക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് എംബസി അറിയിച്ചത്. അതിർത്തി ഗ്രാമങ്ങളായ ബാബാലിയ, പെസോച്ചിൻ, ബേസ്ലിയുടോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശം. അതേ സമയം, ഉക്രെയ്നിൽ ഒരു ...

ഭൂരിഭാഗം മലയാളികളും ഉക്രെയ്നിലേക്ക് പോയത് നോര്‍ക്കയിൽ രജിസ്റ്റർ ചെയ്യാതെ… പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന് ശ്രീരാമകൃഷ്ണൻ

ഉക്രെയ്നില്‍ അകപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ സർക്കാരിൻ്റെ പക്കലില്ലെന്ന് നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. വിദേശത്ത് പോകുമ്പോൾ രജിസ്ട്രേഷന്‍ നടത്തണമെന്ന നിർദേശം പാലിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഉക്രെയ്നില്‍ പോയത് 152 വിദ്യാർത്ഥികൾ മാത്രമാണ്. യുദ്ധം ഉണ്ടായപ്പോൾ മടങ്ങി വരാ...

യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് ഉക്രെയിന്‍ പുറത്തുവിട്ടു ; കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും

റഷ്യ ഉക്രെയിന്‍ യുദ്ധം അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. യുക്രെയിനില്‍ 14 കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അറിയിച്ചത്. 1684 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 116 പേരും കുട്ടികളാണ്. റഷ്യയുടെ 3500 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അവകാശപ്പെട്ടത്. 200 സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായും ഉക്രെയിന്‍ പറഞ്ഞു....

യു.എസ്. പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല…ചൈനയും വിട്ടു നിന്നു…പല വിധ വ്യഖ്യാനങ്ങള്‍

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ ഇന്ത്യയും ചൈനയും പിന്തുണച്ചില്ല. റഷ്യ പ്രമേയത്തെ വീറ്റോ ചെയ്യുകയും ചെയ്തു. ഫലത്തില്‍ ഇന്ത്യയുടെ നിലപാട് റഷ്യക്ക് അനുകൂലമാണെന്നാണ് പറയേണ്ടത്.ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്( അതായത് ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 1.30) അമേരിക്കയും അതിന...

ഇന്ത്യൻ വിദ്യാർത്ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു…ആദ്യ ബസ്സിലുള്ളത് മെഡിക്കൽ വിദ്യാർത്ഥികൾ

ഉക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബുക്കോവിനയില്‍ നിന്ന് വിദ്യാർഥികളുമായി ആദ്യ ബസ് പുറപ്പെട്ടു. അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണ് ആദ്യ ബസ്സിലുള്ളത്. ഇവരെ റുമേനിയ വഴി ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതി. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമേനിയയിൽ എത്തും. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഓഫീസുകള്‍ പ്രവർത്തനമാരംഭ...

റഷ്യയ്ക്ക് കുരുക്കായി പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ ; വിശദാംശങ്ങൾ…

ഉക്രെയിനെതിരെയുള്ള ആക്രമണത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ റഷ്യയുമായി പരോക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയായാണ് ലോക രാജ്യങ്ങൾ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമായതിനാൽ നേരിട്ടുള്ള ഇടപെടൽ ഒരു രാജ്യത്തിനും സാധ്യമല്ലാത്തതിനാലാണ് ഉപരോധങ്ങളുടെ രൂപത്തിൽ പരോക്ഷ യുദ്ധത്തിന് ലോക രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. ശക്തമായ ഉപരോധങ്ങളാണ് റഷ്യക്ക് മ...