ഉക്രെയിനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യസഹായിക്കും : കീവിലെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ സഹായിക്കുമെന്ന് ഉറപ്പ് നൽകി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയ്ക്ക്‌ ശേഷമാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചത്. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖർകിവിൽ നിന്ന് റഷ്യ വഴി ഇന്ത്...

ഉക്രെയിൻ സമയം ആറിന് മുമ്പ് ഖർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി : ഉക്രെയിനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടെ മരിച്ചു

റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അടിയന്തരമായി ഖർകിവ് വിടണമെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. ഉക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് എംബസി അറിയിച്ചത്. അതിർത്തി ഗ്രാമങ്ങളായ ബാബാലിയ, പെസോച്ചിൻ, ബേസ്ലിയുടോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശം. അതേ സമയം, ഉക്രെയ്നിൽ ഒരു ...

ഭൂരിഭാഗം മലയാളികളും ഉക്രെയ്നിലേക്ക് പോയത് നോര്‍ക്കയിൽ രജിസ്റ്റർ ചെയ്യാതെ… പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന് ശ്രീരാമകൃഷ്ണൻ

ഉക്രെയ്നില്‍ അകപ്പെട്ട മലയാളി വിദ്യാർത്ഥികളുടെ പൂർണ്ണ വിവരങ്ങൾ സർക്കാരിൻ്റെ പക്കലില്ലെന്ന് നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. വിദേശത്ത് പോകുമ്പോൾ രജിസ്ട്രേഷന്‍ നടത്തണമെന്ന നിർദേശം പാലിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നോർക്കയിൽ രജിസ്റ്റർ ചെയ്ത് ഉക്രെയ്നില്‍ പോയത് 152 വിദ്യാർത്ഥികൾ മാത്രമാണ്. യുദ്ധം ഉണ്ടായപ്പോൾ മടങ്ങി വരാ...

യൂറോപ്യൻ യൂണിയനിൽ അംഗത്വം വേണമെന്ന ഉക്രെയിൻ അപേക്ഷ എളുപ്പത്തിൽ സാധ്യമാകുമോ ??

യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വികാരഭരത പ്രസംഗമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ സ്വീകരിച്ചത്. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം യൂറോപ്യൻ യ...

റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ഉക്രെയിനിലെ ഖർകിവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർകിവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ എസ്.ജി (22)യാണ് കൊല്ലപ്പെട്ടത്.വിദ്യാർത്ഥി കൊല്ലപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അവശ്യസാധനങ്ങൾ വാങ്ങാനായി ഉക്രെയിൻ നിഷ്കർഷിച്ച സമയത്ത് നവീൻ സൂപ്പർ...

‘യുദ്ധം അവസാനിപ്പിക്കൂ’ റഷ്യയിൽ മുദ്രാവാക്യം ഉയരുന്നു… പലയിടത്തും ഉക്രെയിന് ഐക്യദാർഢ്യം

ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ റഷ്യയിൽ അടക്കം കനത്ത പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ശക്തമായ പ്രതിഷേധം തുടരുന്നത്. 'റഷ്യൻസ് സ്റ്റാൻഡ്സ് വിത്ത് യുക്രൈൻ' എന്ന ബാനറുമേന്തിയാണ് പ്രതിഷേധം. റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ മാത്രം അറസ്റ്റ...

കീവ് വളഞ്ഞ് റഷ്യ : യുദ്ധത്തിൽ ഇത് വരെ കൊല്ലപ്പെട്ടത് 352 ഉക്രെയിനുകാർ

ഉക്രെയിന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ അഞ്ചാം ദിവസവും നടത്തുന്നത്.ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് റഷ്യന്‍സേന വളഞ്ഞു. ഉക്രെയിനിന്റെ ഭാഗത്ത് നിന്നും ശക്തമായ ചെറുത്ത് നിൽപ്പ് തുടരുകയാണ്. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തതായി ഉക്രെയിന്‍ സ്ഥിരീകരിച്ചു. സുമിയിലും ഏറ്റുമുട്ടല്‍ തുടരുക...

ഇന്ത്യൻ വിദ്യാർത്ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു…ആദ്യ ബസ്സിലുള്ളത് മെഡിക്കൽ വിദ്യാർത്ഥികൾ

ഉക്രെയ്നില്‍ നിന്ന് ഇന്ത്യന്‍ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. ബുക്കോവിനയില്‍ നിന്ന് വിദ്യാർഥികളുമായി ആദ്യ ബസ് പുറപ്പെട്ടു. അമ്പതോളം മെഡിക്കൽ വിദ്യാർത്ഥികളാണ് ആദ്യ ബസ്സിലുള്ളത്. ഇവരെ റുമേനിയ വഴി ഇന്ത്യയിൽ എത്തിക്കാനാണ് പദ്ധതി. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റുമേനിയയിൽ എത്തും. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഓഫീസുകള്‍ പ്രവർത്തനമാരംഭ...

യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ കൊല്ലപ്പെട്ടത് 137 പേർ… ചെർണോബിൽ റഷ്യ പിടിച്ചെടുത്തു ; രണ്ടാം ദിനം ഉക്രെയിനെ കാത്തിരിക്കുന്നത്??

യുക്രെയ്ന്‍ സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യ നിയന്ത്രണത്തിലാക്കി. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രെയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് ഇപ്പോൾ. ഉഗ്ര സ്‌ഫോടനങ്ങളാണ് പല ഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര...

റഷ്യയെന്ന സൈനിക ഭീമനോട് ഉക്രെയിൻ കൊമ്പ് കോർക്കുമ്പോൾ…

മാസങ്ങളോളം നീണ്ട യുദ്ധഭീതിക്ക്‌ അന്ത്യം കുറിച്ച് റഷ്യ ഉക്രെയിന് നേരെ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് റഷ്യ.ഉക്രെയിനും പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. റഷ്യയുടെ 50ഓളം സൈനികരെ വധിച്ചതായും 7 യുദ്ധ വിമാനങ്ങൾ തകർത്തതായും ഉക്രെയിൻ അറിയിച്ചു. എങ്കിലും ലോകത്തെ രണ്ടാം സൈനിക ശക്തിയായ റഷ്യ...