Categories
latest news

യൂറോപ്യൻ യൂണിയനിൽ അംഗത്വം വേണമെന്ന ഉക്രെയിൻ അപേക്ഷ എളുപ്പത്തിൽ സാധ്യമാകുമോ ??

യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വികാരഭരത പ്രസംഗമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ സ്വീകരിച്ചത്.

യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

thepoliticaleditor

കൈയ്യടി ലഭിച്ചെങ്കിലും, അംഗത്വം ഉടനെ നൽകുമെന്ന സൂചന യുറോപ്യൻ യൂണിയൻ നൽകിയിട്ടില്ല. റഷ്യക്കെതിരെ ഉപരോധവും ഉക്രെയിന് ആയുധ സഹായവും ഇ.യു തുടരുന്നുണ്ട്.

ഉക്രെയ്‍ന്റെ ആവശ്യം ന്യായമാണെങ്കിലും നടപ്പിലാകാൻ പ്രയാസമായിരിക്കുമെന്നാണ് യൂറോപ്യൻ കൗൺസിൽ അധ്യക്ഷന്‍ ചാൾ മിഷേൽ പറഞ്ഞത്. യുക്രെയ്നിന്റെ അംഗത്വ അപേക്ഷ രാഷ്ട്രീയപരവും നിയമസാധുതയുള്ളതുമാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയിൽ 27 അംഗങ്ങളുള്ള ഇ.യു സംഘം വികസിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ ഐക്യം ഇല്ലെന്നും, നിലവിലെ സ്ഥിതിയിൽ അംഗത്വം പ്രയാസകരമായിക്കും എന്നുമാണ് യൂറോപ്യൻ കൗൺസിൽ അധ്യക്ഷന്‍ പറയുന്നത്.

യൂറോപ്യൻ യൂണിയനിൽ ചേർന്നാലും ഉക്രെയിന് അത് യുദ്ധത്തിൽ എങ്ങനെ സഹായകരമാകും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ സഖ്യമാണ് ഇ. യു. അത്കൊണ്ട് തന്നെ ഉക്രെയിൻ ഇ. യു വിൽ ചേർന്നാലും യുദ്ധത്തിൽ നേരിട്ടുള്ള സൈനിക സഹായത്തിന് സാധ്യതയില്ല.

തിങ്കളാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ ഉക്രെയിന്‍ നൽകിയത്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആവശ്യമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് ഇ.യു വിനോട് അഭ്യര്‍ത്ഥിച്ചു.

Spread the love
English Summary: ukraine president asks immediate membership in european union

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick