യുദ്ധത്തിനിടയിലും ഉക്രെയിന്‍ ജനതയ്ക്ക് ചെറുതായി ആശ്വസിക്കാം…ആണവ നിലയത്തില്‍ നിന്ന് വികിരണം ഇല്ല

റഷ്യന്‍ സൈന്യം ആക്രമിച്ച ഉക്രേനിയന്‍ ആണവനിലയത്തില്‍ നിന്ന് വികിരണം ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആറ്റോമിക് നിരീക്ഷക സംഘം. ആറ് ആണവ റിയാക്ടറുകളെയും ഷെല്ലാക്രമണം ബാധിച്ചിട്ടില്ല. ആണവ നിലയത്തിന്റെ കെട്ടിടത്തിന് തീപിടിച്ചത് മുതല്‍ ഉക്രേനിയന്‍ ന്യൂക്ലിയര്‍ റെഗുലേറ്ററുമായും സപോറീസിയ ആണവ നിലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്റര്‍നാഷ...

എംബസി തിരിഞ്ഞു നോക്കുന്നില്ല…എന്നെ ഇവിടെ നിന്ന് രക്ഷിക്കണമേ.. ; കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി കരഞ്ഞു പറയുന്നു…

കീവിൽ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടില്ലെന്ന് പരാതി.ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയായ ഹർജോതിനാണു വെടിയേറ്റത്. തന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് രക്ഷിക്കണമെന്നും താൻ ഇവിടെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. ഉപരിപഠനത്തിനായാണ് ഹർജോത് ഉക്രൈനിലേക്ക് പോയത്. ലിവീവി...

നഗരങ്ങൾ എളുപ്പത്തിൽ കീഴടങ്ങുന്നില്ല : യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ ഷെല്ലാക്രമണം..തീപിടുത്തം

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ ഉക്രെയിനിലെ സെപോറീസിയ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം. ആക്രമണത്തെ തുടർന്ന് ആണവ നിലയത്തിൽ നിന്ന് തീ ഉയർന്നതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സൈന്യം സെപോറീസിയ ആണവ നിലയത്തിന്റെ എല്ലാ ഭാഗത്ത് നിന്നുംവെടിയുതിര്‍ക്കുകയാണ്. ആണവ നിലയം പൊട്ടിത്തെറിച്ചാൽ ചെർണോബിൽ ആണവ ദുരന്തത്തെക്കാൾ 10 മടങ്ങ് ശക്തിയുള്ളതാകും അത...

നാട് വിട്ടോടിയത് 10 ലക്ഷത്തിലധികം ഉക്രെയിനുകാർ : അവർ എങ്ങോട്ട് പോയി ???

റഷ്യൻ ആക്രമണം മൂലം ഒരു ദശലക്ഷത്തിലധികം സാധാരണക്കാർ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.നാല്പത് ലക്ഷം സാധാരണക്കാർ വരെ ഉക്രെയിനിൽ നിന്ന് പലായനം ചെയ്യാൻ സാധ്യത ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഉക്രെയിന്റെ പടിഞ്ഞാറൻ അയൽ രാജ്യങ്ങളായ പോളണ്ട്, റൊമേനിയ, ...

യുദ്ധം നിർത്താൻ പുടിനോട് പറയാൻ എനിക്ക് കഴിയുമോ ?? സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം

റഷ്യയും ഉക്രെയിനും തമ്മിലുള്ള സംഘർഷത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 'കോടതി എന്ത് ചെയ്യും? യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് റഷ്യൻ പ്രസിഡന്റിന് നിർദേശം ...

ഉക്രെയിനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യസഹായിക്കും : കീവിലെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ സഹായിക്കുമെന്ന് ഉറപ്പ് നൽകി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയ്ക്ക്‌ ശേഷമാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചത്. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖർകിവിൽ നിന്ന് റഷ്യ വഴി ഇന്ത്...

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിക്കുമെന്ന് റഷ്യ

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായ വാഗ്ദാനവുമായി റഷ്യ.യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അ...

ഉക്രെയിൻ സമയം ആറിന് മുമ്പ് ഖർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി : ഉക്രെയിനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടെ മരിച്ചു

റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അടിയന്തരമായി ഖർകിവ് വിടണമെന്ന് ഉക്രെയ്നിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. ഉക്രെയ്ൻ സമയം വൈകിട്ട് ആറുമണിക്കു മുൻപ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് എംബസി അറിയിച്ചത്. അതിർത്തി ഗ്രാമങ്ങളായ ബാബാലിയ, പെസോച്ചിൻ, ബേസ്ലിയുടോവ്ക എന്നിവിടങ്ങളിലേക്ക് മാറാനാണ് നിർദേശം. അതേ സമയം, ഉക്രെയ്നിൽ ഒരു ...

യൂറോപ്യൻ യൂണിയനിൽ അംഗത്വം വേണമെന്ന ഉക്രെയിൻ അപേക്ഷ എളുപ്പത്തിൽ സാധ്യമാകുമോ ??

യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വികാരഭരത പ്രസംഗമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ സ്വീകരിച്ചത്. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം യൂറോപ്യൻ യ...

റഷ്യന്‍ സൈന്യം കീവിന്‌ തൊട്ടടുത്തെത്തി…

റഷ്യൻ കവചിത വാഹനങ്ങളുടെ ഒരു വലിയ വ്യൂഹം ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്ക് മുന്നേറുന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം കീവിൽ നേരിട്ട് പ്രവേശിക്കാൻ ഇനി വെറും 27 കിലോമീറ്റർ മാത്രം പിന്നിട്ടാൽ മതിയെന്നാണ് ലഭിക്കുന്ന സൂചന. മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ...