Categories
latest news

ഉക്രെയിനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യസഹായിക്കും : കീവിലെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ സഹായിക്കുമെന്ന് ഉറപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടന്ന ചർച്ചയ്ക്ക്‌ ശേഷമാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചത്. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖർകിവിൽ നിന്ന് റഷ്യ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

thepoliticaleditor

കീവിലെ ടി. വി ടവറിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ‘ലൈവ് ടി.വി’ ക്യാമറാ മാനായ യെവ്ഹിനി സാകുൻ ആണ് കൊല്ലപ്പെട്ടത്. റഷ്യ ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം.

Spread the love
English Summary: russia assures help in evacuation of indian students

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick