ഫിൻലൻഡിനും സ്വീഡനും റഷ്യയുടെ ഭീഷണി…

നാറ്റോയിൽ അംഗത്വം സ്വീകരിക്കാനുള്ള ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. അംഗത്വം സ്വീകരിച്ചാൽ ഈ രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച റഷ്യ അറിയിച്ചു. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഉപ വിദേശമന്ത്രി സെർഗെയ് റയാബ്കോവ് മാധ്യപ്രവർത്ത...

‘യുദ്ധം അവസാനിപ്പിക്കൂ’ റഷ്യയിൽ മുദ്രാവാക്യം ഉയരുന്നു… പലയിടത്തും ഉക്രെയിന് ഐക്യദാർഢ്യം

ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ റഷ്യയിൽ അടക്കം കനത്ത പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ശക്തമായ പ്രതിഷേധം തുടരുന്നത്. 'റഷ്യൻസ് സ്റ്റാൻഡ്സ് വിത്ത് യുക്രൈൻ' എന്ന ബാനറുമേന്തിയാണ് പ്രതിഷേധം. റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ മാത്രം അറസ്റ്റ...

റഷ്യയ്ക്ക് കുരുക്കായി പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ ; വിശദാംശങ്ങൾ…

ഉക്രെയിനെതിരെയുള്ള ആക്രമണത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ റഷ്യയുമായി പരോക്ഷ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയായാണ് ലോക രാജ്യങ്ങൾ. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമായതിനാൽ നേരിട്ടുള്ള ഇടപെടൽ ഒരു രാജ്യത്തിനും സാധ്യമല്ലാത്തതിനാലാണ് ഉപരോധങ്ങളുടെ രൂപത്തിൽ പരോക്ഷ യുദ്ധത്തിന് ലോക രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. ശക്തമായ ഉപരോധങ്ങളാണ് റഷ്യക്ക് മ...

നാറ്റോ ഉടൻ സൈന്യത്തെ അയക്കില്ല : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി യൂറോപ്യൻ യൂണിയനും..

ഉക്രെയിനെ സഹായിക്കാൻ ഉടൻ യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്ന് നാറ്റോ. പുതിയ സുരക്ഷാ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ തീരുമാനിക്കാൻ വെള്ളിയാഴ്ച നാറ്റോ യോഗം ചേരും. അതേ സമയം റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നീക്...

റഷ്യയെന്ന സൈനിക ഭീമനോട് ഉക്രെയിൻ കൊമ്പ് കോർക്കുമ്പോൾ…

മാസങ്ങളോളം നീണ്ട യുദ്ധഭീതിക്ക്‌ അന്ത്യം കുറിച്ച് റഷ്യ ഉക്രെയിന് നേരെ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രെയിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് റഷ്യ.ഉക്രെയിനും പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. റഷ്യയുടെ 50ഓളം സൈനികരെ വധിച്ചതായും 7 യുദ്ധ വിമാനങ്ങൾ തകർത്തതായും ഉക്രെയിൻ അറിയിച്ചു. എങ്കിലും ലോകത്തെ രണ്ടാം സൈനിക ശക്തിയായ റഷ്യ...

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി…ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവിടെ…

ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ എംബസി വിവരങ്ങൾ അറിയിക്കും. ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ ആണ് ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പാസ്‌പോർട്ടുകളും ആവശ്യമായ രേഖകളും എല്ലായ്...

റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഉക്രെയ്ൻ വിച്ഛേദിച്ചു

റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കാൻ ഉക്രെയ്ൻ തീരുമാനിച്ചതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യാഴാഴ്ച പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഉക്രെയ്‌നെതിരെ റഷ്യ നടത്തിയ വ്യോമ, കര സൈനിക ആക്രമണത്തിന് പിന്നാലെയാണിത്. പ്രസിഡന്റ് സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു, “ഞങ്ങൾ റഷ്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. റഷ്...

റഷ്യക്കെതിരെ പൊരുതാന്‍ വരൂ…ആവശ്യമുള്ളവര്‍ക്കെല്ലാം ആയുധം തരാം-ജനങ്ങളോട്‌ ഉക്രെയിന്‍ പ്രസിഡണ്ട്‌

റഷ്യക്കെതിരെ പൊരുതാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ആവശ്യമുള്ളവര്‍ക്കെല്ലാം ആയുധം തരാന്‍ തയ്യാറാണെന്നും ഉക്രെയിന്‍ പ്രസിഡണ്ട്‌ വ്‌ലാദിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്‌തു. തലസ്ഥാനമായ കീവില്‍ നിന്നും എല്ലാവര്‍ക്കും ആയുധം ലഭ്യമാക്കാം. ജനങ്ങള്‍ ആകെ പോരാട്ടത്തില്‍ അണിചേരുക. ഒപ്പം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത റഷ്യക്കാരും പുറത്തു വന്ന്‌ റഷ്യക്ക...

യുദ്ധം കടുക്കുന്നു…50 റഷ്യൻ സൈനികരെ വധിച്ചെന്ന് ഉക്രൈൻ…

റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധം കടുക്കുമ്പോൾ ഉക്രെയിന്റെ പ്രത്യാക്രമണത്തിൽ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഉക്രെയിൻ. റഷ്യയുടെ 6 വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉക്രെയ്ന്‍ തകർത്തു. ശാസ്ത്യ പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികരെ വധിച്ചത്.ഉക്രെയിനിന്റെ കിഴക്ക് ഭാഗത്തെ വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്...

ഉക്രെയിനിൽ കുടുങ്ങിയത് 2323 മലയാളി വിദ്യാർത്ഥികൾ : മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ഉക്രെയിനിലെ റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ഉക്രെയിനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരിൽ 2323 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരുടെ ക...