അഗ്നിപഥ്: കേരളത്തിലും പ്രതിഷേധം

സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം അരങ്ങേറുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചിൽ 300ല്‍ അധികം പേര്‍ പങ്കെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച്. അതിനിടെ, അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് കേര...

സംസ്ഥാനത്ത് ഭീതി വിതച്ച് മഴ : ആളുകളെ മാറ്റി പാർപ്പിക്കുന്നു..

വടക്കൻ തമിഴ്നാടിന് മുകളിലും സമീപത്തും ചക്രവാത ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിക്കുന്നത് മൂലം കേരളത്തിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടവും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. വർക്കലയിൽ ശക്തമായ മഴയിൽ വെട്ടൂർ ഒന്നാം പാലം തീരദേശ റോഡ് ഇടിഞ്ഞു.അപകട സാധ്യത ഉള്ളതിനാൽ...

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം..

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്‌. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാക...

സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതൽ തടസ്സപ്പെട്ടേക്കും

തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ ...

രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 31ന്… എൽ ജെ ഡി ക്ക്‌ ഇടത് മുന്നണി സീറ്റ് നൽകില്ല

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രാജ്യ സഭ തിരഞ്ഞെടുപ്പ് മാർച്ച്‌ 31 ന് നടക്കും. അതേ സമയം കേരളത്തിലെ എൽ ജെ ഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിന്റെ ഒഴിവ് വീണ്ടും എൽ ജെ ഡി ക്ക്‌ നൽകില്ലെന്ന് റിപ്പോർട്ട്‌. സിപിഎമ്മോ സിപിഐ യോ ആയിരിക്കും എൽ ഡി എഫിന്റെ സീറ്റിൽ മത്സരിക്കുക. ഇടതുമുന്നണിയുടെ ഒരു സീറ്റില്‍ സി പി ഐ അവകാശവാദം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്. ...

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി…ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവിടെ…

ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ എംബസി വിവരങ്ങൾ അറിയിക്കും. ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ ആണ് ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പാസ്‌പോർട്ടുകളും ആവശ്യമായ രേഖകളും എല്ലായ്...

കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ ഇനി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട..

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു. യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. റോഡ്, തീവണ്ടി, വിമാന മാര്‍ഗ്ഗം എത്തുന്നവര്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ...

വി എസിന് കോവിഡ്..

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൻ വി എ അരുൺ കുമാർ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. വി എസിനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് വി എസിനും രോഗം ബാധിച്ചതെന്ന് അരുൺ കുമാർ പറഞ്ഞു.കുറച്ച് നാളുകൾക്ക് മുമ്പ് ന്യുമോണിയ ബാധിച്ചും വി എസ് ചികി...

പ്രതിദിന കോവിഡ് അരലക്ഷത്തിലേക്ക് ..

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണി...