‘യോഗ ഇസ്ലാം വിരുദ്ധം’ : മാലി ദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംഘർഷം

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് മാലിദ്വീപിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച യോഗ പരിപാടി പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിയിലേക്കാണ് ജനക്കൂട്ടം അതിക്രമിച്ച് കയറി അക്രമം അഴിച്ച് വിട്ടത്. യോഗ ഇസ്‌ലാം വിരുദ്ധമാണെന്ന പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിയതായി ഇന്ത്യ ടുഡേ റ...

സൈന്യത്തെ അയക്കില്ല : ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ‘‘ഇന്ത്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയയ്ക്കുന്നു എന്ന തരത്തിൽ ഒരു വിഭാഗം മാധ്യമങ്ങളുംസമൂഹമാധ്യമങ്ങളും നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.ഇത്തരം പ്രചാരണങ്ങളും കാഴ...

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായിക്കുമെന്ന് റഷ്യ

ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായ വാഗ്ദാനവുമായി റഷ്യ.യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അ...

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി…ഹെൽപ്പ് ലൈൻ നമ്പറുകൾ ഇവിടെ…

ഉക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ എംബസി വിവരങ്ങൾ അറിയിക്കും. ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ ആണ് ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പാസ്‌പോർട്ടുകളും ആവശ്യമായ രേഖകളും എല്ലായ്...

അഫ്‌ഗാൻ ജനതയുടെ വിശപ്പകറ്റാൻ ഇന്ത്യയുടെ 10,000 ടൺ ഗോതമ്പ്… മാരത്തോൺ ചർച്ചയ്ക്കൊടുവിൽ പാകിസ്ഥാനിലൂടെ കൊണ്ട് പോകാൻ അനുമതി

അഫ്‌ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ സഹായമായി 10,000 ടൻ ഗോതമ്പ് നാളെ കയറ്റി അയയ്ക്കും. അട്ടാരി- വാഗ അതിർത്തി വഴിയാണ് അയക്കുക. ആഴ്ചകളോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് പാക്കിസ്ഥാനിലൂടെ റോഡ് മാർഗം ചരക്കുകൾ എത്തിക്കുന്നതിന് ധാരണയായത്. ഒക്ടോബർ 7 നാണ് ഇന്ത്യ 50,000 ടൺ ഗോതമ്പ് വാഗ അതിർത്തി വഴി എത്തിക്കാമെന്ന് അറിയിച്ചത്. എന്നാൽ പാക്കിസ്ഥാൻ നവംബർ 24 നാണ് ഇതിന് ...

ഇന്ത്യയിൽ ഒരു വർഷം ഉണ്ടാവുന്നത് 34 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം!!!

ഒരു വര്ഷം ഇന്ത്യയിൽ ഉണ്ടാവുന്നത് 34 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം . ഓരോ വർഷവും ഒരു ലക്ഷം ടൺ മാലിന്യം അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ യൂണിയൻ ഗവണ്മെന്റിനു സമർപ്പിച്ച കണക്കുകൾ ഉദ്ധരിച്ചു , ഡോ വി ശിവദാസൻ എംപിക്ക് പരിസ്ഥിതികാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ നൽകിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ . 2018-19 വ...

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല ; ലോകാരോഗ്യ സംഘടന.

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ല, നിലവിലെ നടപടികള്‍ മതിയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണും യാത്രാ നിരോധനവും പോലുള്ള നടപടികള്‍ ദോഷം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രിക്കോ എച്ച്. ഒഫ്രിന്‍ പറയുന്നു. അതിനാല്‍, അപകടസാധ്യത അനുസരിച്ച് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനുള...

ഇന്ത്യയിൽ ഇതുവരെ ഒമിക്രോണ്‍ 40 കേസുകള്‍…പാതിയും മഹാരാഷ്ട്രയിൽ

രാജ്യത്ത്‌ ഇതുവരെ കണ്ടെത്തിയത്‌ ഒമിക്രോണ്‍ വകഭേദത്തിന്റെ 40 കേസുകള്‍. കേരളത്തില്‍ സ്ഥിരീകരിച്ച ഒരു കേസ്‌ ഉള്‍പ്പെടെയാണിത്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍. ഇന്നലെ അവിടെ രണ്ട്‌ പുതിയ രോഗികള്‍ ഉണ്ടായി. ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഇന്ത്യയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ പാതിയും ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്‌. ഞായറാഴ്ച, അഞ്ച് സംസ്ഥാനങ്ങള...