Categories
latest news

കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ ദസറ ആഘോഷത്തിലേക്ക്പാഞ്ഞുകയറി 4 മരണം, കടത്തിന് കൂട്ടുനിന്ന പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായുളള ദുര്‍ഗാ നിമജ്ജനത്തിനായി വിഗ്രഹങ്ങളുമായി പോകുന്ന ജനക്കൂട്ടത്തിലേക്ക് അമിതവേഗത്തില്‍ വന്ന കാര്‍ പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. ഇരുപതിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറില്‍ നിറയെ കഞ്ചാവ് ആയിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുണ്ട്. കള്ളക്കടത്തുകാര്‍ ഒഢീഷയില്‍ നിന്നും മധ്യപ്രദേശിലെ സിംഗൗളിയിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്നുവത്രേ. കഞ്ചാവ് കടത്താന്‍ സഹായിച്ചുവെന്ന കുറ്റത്തിന് ഒരു പൊലീസ് എ.എസ്.ഐ.യെ സസ്‌പെന്റു ചെയ്തിട്ടുമുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ ക്ഷുഭിതരായ ജനങ്ങള്‍ അഞ്ചു കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടിക്കുകയും ഡ്രൈവറെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കാര്‍ കത്തിച്ചു കളയുകയും ചെയ്തു. കാര്‍ ഇടിച്ചുകയറിയ കേസില്‍ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ മധ്യപ്രദേശുകാരാണ്.

thepoliticaleditor

ഇതിനിടെ ഈ കാറില്‍ കഞ്ചാവ് കടത്താന്‍ പൊലീസ് എ.എസ്.ഐ. കെ.കെ.സാഹു ആണ് പ്രതികള്‍ക്ക് സഹായം നല്‍കിയതെന്ന വാര്‍ത്ത പുറത്തു വന്നു. ഇതോടെ ജനങ്ങള്‍ പതല്‍ഗാവ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എ.എസ്.ഐ.യെ സസ്‌പെന്റ് ചെയ്തത്.

അപകടസ്ഥലത്ത് തല്‍ക്ഷണം മരിച്ച യുവാവിന്റെ മൃതദേഹവുമായി ജനങ്ങള്‍ ഹൈവേ ഉപരോധിക്കുകയും പ്രതിയെ പിടികൂടാതെ മൃതദേഹം റോഡില്‍ നിന്നും മാറ്റില്ലന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Spread the love
English Summary: VEHICLE CARRYING CANNABIS RUSHED ON DASSARA DEVOTEES 4 PERSONS KILLED IN CHATTISGARH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick