Categories
latest news

ബ്രിട്ടീഷ് എം.പി.യും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസ്സ് യോഗത്തിനിടെ അക്രമിയുടെ കുത്തേറ്റു മരിച്ചു

ബ്രിട്ടീഷ് എംപിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസ്സ് യോഗത്തിനിടെ അക്രമിയുടെ കുത്തേറ്റ് മരിച്ചു. 69 വയസ്സായിരുന്നു. ബ്രിട്ടീഷ്‌ നഗരമായ എസ്സെക്‌സില്‍ ഒരു പള്ളിയില്‍ നടത്തിയ യോഗത്തിലായിരുന്നു ആക്രമണം. സ്വന്തം മണ്ഡലത്തിലുൾപ്പെടുന്ന ലെയ്ഗ് ഓൺ സീയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് എംപിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ എംപിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലെയ്ഗ് ഓൺ സീയിലെ മെത്തേഡിസ്റ്റ് പള്ളിയിൽ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാൾ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണ കുത്തേറ്റു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്‌ച ബ്രിട്ടീഷ്‌ പ്രാദേശികസമയം 12.05-നായിരുന്നു സംഭവം നടന്നത്‌.

സൗത്ത്‌ വെസ്‌റ്റ്‌ എസ്സെക്‌സിനെ പ്രതിനിധീകരിക്കുന്ന എം.പി.യാണ്‌ ഡേവിസ്‌ അമെസ്സ്‌. മൃഗസംരക്ഷണാവകാശങ്ങളുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്റില്‍ വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്ന ഏറെ പ്രശസ്‌തനായിരുന്ന സീനിയര്‍ പാര്‍ലമെന്റേറിയനായിരുന്നു ഡേവിഡ്‌. 38 വര്‍ഷമായി ഇദ്ദേഹം പാര്‍ലമെന്റംഗം ആയി പ്രവര്‍ത്തിച്ചു.

thepoliticaleditor
Spread the love
English Summary: british conservative party leader david amez stabbed to death

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick