Categories
latest news

മേഘ്‌ന രാജ്‌ ഇത്ര പെട്ടെന്ന്‌ വീണ്ടും വിവാഹം ചെയ്യുന്നു?…മാനനഷ്ടക്കേസ്‌ നല്‍കുമെന്ന്‌ ‘നായകന്‍’

നടി മേഘ്‌നരാജിനെ മലയാളികള്‍ക്ക്‌ നന്നായി അറിയാം–നല്ല ഒരു പിടി സിനിമികളിലൂടെ. അവര്‍ അടുത്ത കാലത്ത്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌ പക്ഷേ ഒരു ദുരന്ത നായികയായിട്ടായിരുന്നു. ഭര്‍ത്താവും കന്നട നടനുമായ ചിരഞ്‌ജീവി സര്‍ജ ഹൃദയാഘാതം മൂലം പെട്ടെന്ന്‌ മരണമടഞ്ഞപ്പോള്‍ മേഘ്‌നയെ ഇഷ്ടപ്പെടുന്നവരെല്ലാം ദുഖിച്ചു. ചിരഞ്‌ജീവിയുടെ വിയോഗസമയത്ത്‌ മേഘ്‌ന ഗര്‍ഭിണിയായിരുന്നു എന്നത്‌ അവരുടെ ദുരന്തത്തിന്‌ കൂടുതല്‍ കണ്ണീരുപ്പു പടര്‍ത്തി. അടുത്തിടെ അവര്‍ ഒരു ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയപ്പോള്‍ ആരാധകര്‍ ആ സന്തോഷം പങ്കിട്ടു.

പ്രഥം

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവിന്റെ വിയോഗം. ഒരു വര്‍ഷം ആകുമ്പോഴേക്കും അവര്‍ വീണ്ടും വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹം ചില കന്നട യൂ-ട്യൂബ്‌ ചാനലുകള്‍ പുറത്തു വിട്ടതോടെ സിനിമാലോകവും ആരാധക വൃന്ദവും വലിയ രോഷവുമായി രംഗത്തു വന്നതാണ്‌ ഒടുവിലത്തെ സംഭവ വികാസം.

thepoliticaleditor

ബിഗ്‌ബോസ്‌ കന്നട-4 ജേതാവ്‌ പ്രഥം മേഘ്‌നയെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹമാണ്‌ പുറത്തു വന്നത്‌. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച പ്രഥം ട്വിറ്ററില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും യൂ-ട്യൂബ്‌ ചാനലിനെതിരെ കേസ്‌ നല്‍കുമെന്ന്‌ അറിയിക്കുകയും ചെയ്‌തിരിക്കയാണ്‌. വാര്‍ത്ത താന്‍ അവഗണിക്കാനാണ്‌ ആദ്യം ആലോചിച്ചതെന്നും എന്നാല്‍ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു എന്നത്‌ തന്നെ ഞെട്ടിച്ചുവെന്നും അതിനാല്‍ തന്നെ നിയമനടപടിയിലേക്ക്‌ പോകുകയാണെന്നും പ്രഥം പറയുന്നു.

Spread the love
English Summary: rumours about actress meghna raj's second marriage

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick