Categories
national

ഹിന്ദു ജനസംഖ്യ കുത്തനെ കുറഞ്ഞോ..? സന്താനോല്‍പാദന നിരക്ക് ഇടിഞ്ഞോ? കണക്കുകൾ കള്ളം പറയുന്നില്ല

2021-ല്‍ നടത്തേണ്ടതായിരുന്നു ഇന്ത്യയുടെ ജനസംഖ്യാ കണക്കെടുപ്പ്. കൊവിഡ് കാലം പറഞ്ഞാണ് അന്ന് അത് നീട്ടിവെച്ചത്. പക്ഷേ ഇതുവരെയും അത് നടത്താതെ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് എന്തിനാണ്. മുസ്ലീം ജനസംഖ്യ ഹിന്ദുക്കളുടെതിനേക്കാള്‍ രാജ്യത്ത് വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്ന പ്രചാരണം നടത്തുമ്പോള്‍ സ്ഥിതി വിവരണക്കണക്കുകള്‍ വെച്ച് അത് നിഷേധിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണത്. പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ വര്‍ക്കിങ് പേപ്പറില്‍ നിരത്തിയിട്ടുള്ള കണക്കുകള്‍ വെച്ച് ഹിന്ദു ജനസംഖ്യ കുറയുകയും മുസ്ലീം ജനസംഖ്യ ഭീകരമായി രാജ്യത്ത് ഉയര്‍ന്നിരിക്കയുമാണെന്ന പ്രചാരണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി അഴിച്ചുവിട്ടിട്ടുണ്ട്.

എന്നാല്‍ 1950 മുതല്‍ 2015 വരെയുള്ള ആനുപാതിക ജനസംഖ്യാ ഡാറ്റ പ്രകാരം രാജ്യത്ത് അഞ്ച് ഹിന്ദുക്കള്‍ക്ക് ഒരു മുസ്ലീം എന്ന തോതില്‍ മാത്രമാണ് ജനസംഖ്യാ വളര്‍ച്ച എന്ന് ഔദ്യോഗിക ഡാറ്റയില്‍ തെളിയുന്നു. ഇത് പൂര്‍ണമായും മറച്ചു വെക്കാനാണ് 2011-നു ശേഷം പത്തു വര്‍ഷം കൂടുമ്പോള്‍ നടത്തേണ്ട സെന്‍സസ് 15 വര്‍ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നടത്താത്തത് എന്നത് വ്യക്തം.

thepoliticaleditor

അസ്സോസിയേഷന്‍ ഓഫ് റിലീജിയന്‍ ഡാററ ആര്‍ക്കേവ്‌സ് കണക്കു പ്രകാരം 1950 മുതല്‍ ഒരു മുസ്ലീമിന് അഞ്ച് ഹിന്ദുക്കള്‍ എന്ന നിലയിലാണ് ഇന്ത്യയിലെ ജനസംഖ്യാ വര്‍ധന. എന്നാല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഹിന്ദു ജനസംഖ്യ 7.81 ശതമാനം കുറയുകയും മുസ്ലീം ജനസംഖ്യ 43.15 ശതമാനം വര്‍ധിക്കുകയും ചെയ്തു എന്ന കണക്കാണ് അവതരിപ്പിച്ചത്. ഈ കണക്ക് നിരത്തിയാണ് ഹിന്ദുത്വ കേന്ദ്രങ്ങള്‍ മുസ്ലീം വിരുദ്ധ വികാരം ഹിന്ദുക്കളില്‍ ഉണ്ടാക്കുന്നത്.

1950-ല്‍ ഹിന്ദു ജനസംഖ്യ 320 മില്യന്‍ ആയിരുന്നു. 2015-ല്‍ എത്തുമ്പോള്‍ ഇത് മൂന്നിരട്ടിയിലധികമായി വര്‍ധിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അതേസമയം ആനുപാതികമായി മുസ്ലീം ജനസംഖ്യയും ഉയര്‍ന്നു. 37 ദശലക്ഷത്തില്‍ നിന്നും 181 ദശലക്ഷമായി. എന്നാല്‍ ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ലീം ഇതര ന്യൂനപക്ഷ വിഭാഗങ്ങളിലാണ് കൂടുതല്‍ വളര്‍ച്ചാനിരക്ക്- ക്രിസ്ത്യന്‍, സിഖ് ജനസംഖ്യ പ്രത്യേകിച്ച് എടുത്തു പറയുന്നു.

ഏറെ സുപ്രധാന കാര്യം, 1990-നു ശേഷമുള്ള മൂന്ന് ദശാബ്ദങ്ങളില്‍ മുസ്ലീം സ്ത്രീകളിലെ സന്താനോല്‍പാദന നിരക്ക്( ഫെര്‍ട്ടിലിറ്റി റേറ്റ്) ഹിന്ദു സ്ത്രീകളുടെതിനേക്കാള്‍ കുത്തനെ ഇടിഞ്ഞതായാണ് കണക്കുകള്‍. ഹിന്ദു സ്ത്രീകളുടെത് 1.36 ശതമാനം കുറഞ്ഞപ്പോള്‍ മുസ്ലീം സ്ത്രീകളുടെത് 2.05 ശതമാനം ഇടിഞ്ഞു. മുസ്ലീം സ്ത്രീകള്‍ നേടിയ വിദ്യാഭ്യാസത്തോത് ഇതേ കാലയളവില്‍ ഉയര്‍ന്നു വന്നതാണ് മനസ്സിലാക്കപ്പെടുന്ന ഒരു കാരണം.
പ്രധാനമന്ത്രിയുടെ സാമ്പത്തികാവലോകന രേഖ പ്രകാരമുള്ള രസകരമായ മറ്റൊരു കാര്യം, ഇന്ത്യയില്‍ അതിവേഗം വളരുന്ന മതം ബുദ്ധമതമാണ്. മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന ഡാറ്റ അനുസരിച്ച്, 1950-നും 2015-നും ഇടയില്‍ ബുദ്ധമത ജനസംഖ്യ 1600 ശതമാനം വര്‍ധിച്ചതായി അവലോകന രേഖയുടെ ഡാറ്റയില്‍ നിന്നും മനസ്സിലാവുന്നു. ക്രിസ്ത്യന്‍ ജനസംഖ്യ അഞ്ച് ശതമാനവും സിഖ് ജനസംഖ്യ ഏഴ് ശതമാനവുമാണ് വര്‍ധിച്ചിട്ടുള്ളത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick