Categories
kerala

12 കോടി നേടിയ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി…വെറും സാധാരണക്കാരനായ ഓട്ടോ ഡ്രൈവര്‍

ഓണം ബമ്പര്‍ സമ്മാനത്തെക്കാള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായത്‌ അത്‌ നേടിയ ഭാഗ്യവാനെ കണ്ടെത്തിയില്ല എന്നതായിരുന്നു. ഇന്ന്‌ ആ സസ്‌പെന്‍സിന്‌ അവസാനമായിരിക്കുന്നു-ഒടുവില്‍ ആ ദശകോടിപതിയായ ഭാഗ്യാവനെ ലോകം കണ്ടെത്തി.

തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർ ആണെന്ന് തിരിച്ചറിഞ്ഞു. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.

thepoliticaleditor

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി അവകാശപ്പെട്ടിരുന്നു എന്നാൽ സെയ്തലവിക്ക് ടിക്കറ്റ് എടുത്തിരുന്നില്ലെന്ന് സുഹൃത്ത് വ്യക്തമാക്കിയതോടെയാണ് ജയപാലനാണ് വിജയി എന്ന് കണ്ടെത്തിയത്.

Spread the love
English Summary: at last the winner of onam bumper lottary came in day light

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick