Categories
latest news

അഫ്ഗാനിസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് താലിബാൻ വിലക്കി

അഫ്ഗാനിസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് താലിബാൻ വിലക്കി. ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചാണ് 2021ലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഭീകരർ നിരോധിച്ചത്. വനിതാ ക്രിക്കറ്റും താലിബാൻ അഫ്ഗാനിൽ നിരോധിച്ചിട്ടുണ്ട്.
ഐ.പി.എല്ലിലെ ചിയർ ലീഡർമാരും സ്റ്റേഡിയത്തിൽ തല മറയ്ക്കാത്ത കാണുന്ന സ്ത്രീകളുമാണ് ഇത്തരമൊരു നീക്കത്തിന് താലിബാനെ പ്രേരിപ്പിച്ചതായി പറയപ്പെടുന്നത്. അഫ്ഗാനിലെ ദേശീയ ടിവിയിലും റേഡിയോയിലും ഐ.പി.എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ (എ.സി.ബി) മുൻ മാദ്ധ്യമ മാനേജരും പത്രപ്രവർത്തകനുമായ ഇബ്രാഹിം മോമൻദ് പറഞ്ഞു. അഫ്ഗാൻ കളിക്കാരും ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ താരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ അവർ യു.എ.ഇയിലാണ് ഉളളത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് റാഷിദും നബിയും.

Spread the love
English Summary: thaliban bans the transmission of ipl matches in afghanisthan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick