Categories
latest news

അശ്ലീല വീഡിയോ നിര്‍മ്മാണക്കേസ്‌: രാജ്‌ കുന്ദ്രയ്‌ക്ക്‌ ജാമ്യം കിട്ടി

ബോളിവുഡില്‍ വിവാദം ഉയര്‍ത്തിയ നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ബിസിനസ്സുകാരനും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്‌ കുന്ദ്രെക്ക്‌ മുംബൈ മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം നല്‍കി. 50,000 രൂപയുടെ ഈടിലാണ്‌ ജാമ്യം അനുവദിച്ചത്‌. കുന്ദ്ര ഫിലിംസിന്റെ ഐ.ടി. മേധാവിയായ റയാന്‍ തോര്‍പെക്ക്‌ു ജാമ്യം ലഭിച്ചിട്ടുണ്ട്‌. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തിയായി എതിര്‍ത്തു. അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ച്‌ പ്രത്യേക മൊബൈല്‍ ആപ്‌ വഴി വരിസംഖ്യ ഈടാക്കി പ്രദര്‍ശിപ്പിച്ചതിന്‌ ഇക്കഴിഞ്ഞ ജൂലായിലാണ്‌ കുന്ദ്ര അറസ്‌റ്റിലായത്‌. കുന്ദ്രയ്‌ക്കു മുമ്പു തന്നെ അദ്ദേഹത്തിന്റെ കൂട്ടാളികളെ പൊലീസ്‌ തിരിച്ചറിയുകയും പിടികൂടുകയും ചെയ്‌തിരുന്നു. പ്രാഥമിക കുറ്റപത്രം ഏപ്രിലിലും 1467 പേജുള്ള അനുബന്ധ കുറ്റപത്രം ഈ മാസം ആദ്യവും പൊലീസ്‌ കോടതിയില്‍ നല്‍കി. നൂറിലേറെ അശ്ലീല വീഡിയോകള്‍ കുന്ദ്രയുടെ കമ്പനി നിര്‍മിച്ച്‌ ലണ്ടനിലെ ബന്ധുവിന്റെ സഹായത്തോടെ മൊബൈല്‍ ആപ്‌ വഴി പ്രചരിപ്പിച്ചത്‌ ബോളിവുഡില്‍ അടുത്ത കാലത്ത്‌ വന്‍ വാര്‍ത്തയായി നിറഞ്ഞിരുന്ന സംഭവമായിരുന്നു.

Spread the love
English Summary: RAJ KUNDRA GOT BAIL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick