Categories
latest news

കാനഡയില്‍ വോട്ടെടുപ്പ്‌ തുടങ്ങി, ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ടിക്ക്‌ നേരിയ മുന്‍തൂക്കമുണ്ടാകുമെന്ന്‌ പ്രവചനം

338 അംഗ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ്‌ കാനഡയില്‍ ആരംഭിച്ചു. 6.8 മില്യണ്‍ വോട്ടര്‍മാര്‍ നേരത്തെ തന്നെ വോട്ടു ചെയ്‌തു കഴിഞ്ഞിട്ടുണ്ടെങ്കിലും 30 മില്യണ്‍ വോട്ടര്‍മാര്‍ തിങ്കളാഴ്‌ച വോട്ട്‌ നേരിട്ട്‌ രേഖപ്പെടുത്തുമെന്ന്‌ കരുതുന്നു. ബ്രിട്ടീഷ്‌ കൊളംബിയയില്‍ രാവിലെ ഏഴിനും ഒണ്ടേറിയോ, ക്യൂബെക്‌ എന്നിവിടങ്ങളില്‍ ഒമ്പതരയ്‌ക്കുമാണ്‌ പോളിങ്‌ തുടങ്ങുന്ന സമയം. 12 മണിക്കൂര്‍ നേരം പോളിങ്‌ സ്‌റ്റേഷന്‍ തുറന്നിരിക്കും. അതിനിടയില്‍ വോട്ട്‌ രേഖപ്പെടുത്താം.
നിലവിലുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ടിയും പ്രധാന എതിരാളി എറിന്‍ ഒ ടൂളിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടിയും തമ്മിലാണ്‌ കടുത്ത പോരാട്ടം. തിരഞ്ഞെടുപ്പ്‌ പ്രവചനം ട്രൂഡോയ്‌ക്ക്‌ നേരിയ മേല്‍ക്കൈ മാത്രമാണ്‌ നല്‍കിയിരിക്കുന്നത്‌. ജഗ്മീത്‌ സിങ്‌ നേതൃത്വം നല്‍കുന്ന പാര്‍ടിയായ എന്‍.ഡി.പി.യും ശക്തമായി രംഗത്തുണ്ട്‌. പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ കൂടുതല്‍ പേരും സര്‍വ്വെകളില്‍ പിന്തുണച്ചത്‌ ജസ്റ്റിന്‍ ട്രൂഡോയെ ആണ്‌–31.1 ശതമാനം. എറിന്‍ ഒ ടൂളിന്‌ 27.5 ശതമാനം പേരുടെ പിന്തുണ കിട്ടിയപ്പോള്‍ മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ജഗ്മീത്‌ സിങ്‌ ആണ്‌–19.8 ശതമാനം പേര്‍ ഇദ്ദേഹത്തെ പിന്തുണച്ചതായി സര്‍വ്വേ ഫലം വെളിപ്പെടുത്തിയിട്ടുണ്ട്‌.

Spread the love
English Summary: canada federal election started a bit prominance to justin troudo

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick