Categories
latest news

റഷ്യന്‍ സര്‍വ്വകലാശാലയില്‍ വെടിവെപ്പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ്‌ കീഴ്‌പ്പെടുത്തി

റഷ്യയിലെ പേം സ്‌റ്റേറ്റ്‌ സര്‍വ്വകലാശാലയില്‍ തിങ്കളാഴ്‌ച തോക്കുമായി പ്രവേശിച്ച അക്രമി നടത്തിയ വെടിവെപ്പില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു, 28 പേര്‍ക്ക്‌ പരിക്കേറ്റു. ഇതിൽ 19 പേർക്ക് വെടിയേറ്റാണ് പരിക്ക്. അക്രമിയെ പൊലീസ്‌ ഏറ്റുമുട്ടലില്‍ കീഴ്‌പെടുത്തിയതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമിയുടെ പേരോ വെടിവെപ്പിനുള്ള പ്രകോപനം എന്തെന്നോ അറിവായിട്ടില്ല. ആക്രമി അഴിഞ്ഞാടിയപ്പോള്‍ വിദ്യാര്‍ഥികളും ജീവനക്കാരും മുറിയില്‍ അടച്ച്‌ ഇരുന്നു. വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതില്‍ പലരും ജനാലകള്‍ വഴി മുകളിലുള്ള നിലയില്‍ നിന്നും ചാടുന്നത്‌ കാണാം. ചില ഫൂട്ടേജുകളിൽ, കറുത്ത കുപ്പായമണിഞ്ഞ, ഹെൽമറ്റ് ധരിച്ച ഒരു രൂപം ഒരു കാമ്പസിലെ നടപ്പാതയിൽ തോക്കുമായി നിൽക്കുന്നത് കാണാമായിരുന്നു.
ട്രാഫിക്‌ പോലീസ്‌ യൂണിറ്റ്‌ ആണ്‌ ആദ്യം സംഭവസ്ഥലത്തെത്തിയത്‌. അവര്‍ക്കു നേരെയും അക്രമി വെടിയുതിര്‍ത്തു. തിരിച്ചു വെടിവെച്ച പൊലീസ്‌ അക്രമിയെ മുറിവുകളോടെ കീഴ്‌പ്പെടുത്തി. 12,000 കുട്ടികള്‍ പഠിക്കുന്ന കാമ്പസില്‍ അക്രമം നടക്കുമ്പോള്‍ ഏകദേശം മൂവായിരത്തോളം പേരാണ്‌ ഉണ്ടായിരുന്നത്‌.

Spread the love
English Summary: firing in a russian university eight persons killed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick