Categories
latest news

പട്ടേല്‍മാരെ സുഖിപ്പിക്കാന്‍ തന്നെ തീരുമാനം, ആദ്യവട്ടം എം.എല്‍.എ. ആയ ഭൂപേന്ദ്രപട്ടേല്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രി

ഗുജറാത്തില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി മണത്ത ആര്‍.എസ്.എസ്. മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റാന്‍ തീരുമാനം പ്രഖ്യാപിക്കും മുമ്പേ അപ്രതീക്ഷിതമായി വിജയ് രൂപാണി രാജി വെച്ചത് സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ വലിയ അന്തര്‍നാടകങ്ങള്‍ക്കാണ് വഴി വെച്ചത്. വളരെ ധൃതിപിടിച്ച രാഷ്ട്രീയ നീക്കത്തിനൊടുവില്‍ ബി.ജെ.പി.ക്ക് അതിന്റെ മുഖം രക്ഷിക്കാന്‍ കഴിഞ്ഞു എങ്കിലും 2016-ല്‍ ബി.ജെ.പി. നേരിട്ട പ്രതിച്ഛായാ പ്രതിസന്ധിക്ക് സമാനമായ ഒരു പ്രശ്‌നം ആണ് ഇപ്പോള്‍ അവരെ തുറിച്ചു നോക്കുന്നത്. അന്ന് ഇതുപോലെ തിരഞ്ഞെടുപ്പടുക്കവേയാണ് മുഖ്യമന്ത്രിയുടെ കഴിവുകേടും ഭരണപരാജയവും പ്രതിസന്ധിയുണ്ടാക്കിയത്. അന്നും ധൃതി പിടിച്ച് മുഖ്യമന്ത്രിയെ മാറ്റിയാണ് ബി.ജെ.പി. മുഖം രക്ഷിച്ചത്.
ഇത്തവണ പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള ആളെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനു പിന്നിലും മോദിയും അമിത് ഷായും തമ്മിലുള്ള അധികാര വടംവലിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയാക്കിയിരിക്കുന്ന ഭൂപേന്ദ്ര പട്ടേല്‍ ആദ്യമായി നിയമസഭാംഗം ആകുന്ന ആളാണ്. സ്ഥാനം വിട്ട മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പട്ടേലിന്റെ പേര് നിര്‍ദ്ദേശിച്ചത്. 2017-ല്‍ ഖട്ടോലിയ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശികാന്ത് പട്ടേലിനെ പരാജയപ്പെടുത്തിയാണ് ഭൂപേന്ദ്ര പട്ടേല്‍ നിയമസഭയിലെത്തിയത്. അതിനും മുമ്പ് അഹമ്മദാബാദ് മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു എന്ന പരിചയം മാത്രമേ പാര്‍ലമെന്ററി രംഗത്ത് പട്ടേലിനുള്ളൂ. ഒപ്പം അഹമ്മദാബാദ് നഗരവികസന അഥോറിറ്റി ചെയര്‍മാന്‍ എന്ന നിലിയിലുള്ള ഭരണ പരിചയവും മാത്രം.
ഗുജറാത്തില്‍ വലിയൊരു വോട്ടു ബാങ്കായ പട്ടീദാര്‍ സമുദായ അംഗമാണ് ഭൂപേന്ദ്രപട്ടേല്‍ എന്നതാണ് ബി.ജെ.പി. ഇറക്കുന്ന തുരുപ്പു ചീട്ട് എന്നത് ശ്രദ്ധേയമാണ്.

Spread the love
English Summary: GUJARATH CHIEF MINISTERSHIP TO PATTIDAR COMMUNITY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick