Categories
kerala

പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ.മാണി, കേരള കോണ്‍ഗ്രസിന്റെ നീക്കം ബി.ജെ.പി. വാദത്തിന്റെ മുനയൊടിക്കും

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതു പോലെ നര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ അതിരൂപതാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എം. രംഗത്തു വന്നതോടെ ബി.ജെ.പി.യുടെ വാദത്തിന്റെ മുന ഒടിയുമെന്ന് നിരീക്ഷണം. പാലാ ബിഷപ്പിനെ പിന്തുണച്ചും ഇടതു പക്ഷത്തെ വിമര്‍ശിച്ചും രംഗത്തെത്തിയ ബി.ജെ.പി. നേതാക്കള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കമെന്ന ചിന്തയില്‍ നിന്നാണ് ഇടതു ഘടകകക്ഷി മന്ത്രിയായ ജോസ് കെ.മാണി പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.
മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്ന് ജോസ് കെ.മാണി പറഞ്ഞു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്.

thepoliticaleditor

സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം.

അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.

പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്.

മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല.

കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറഞ്ഞു.

Spread the love
English Summary: JOS K MANI SUPPORTS THE INTENTION OF THE STATEMENT OF PALA BISHOP

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick