കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുന്നറിയിപ്പു നല്‍കി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
“നിങ്ങൾ 2019 ൽ കോൺഗ്രസിന് വോട്ട് ചെയ്തിരുന്നെങ്കിൽ ഇവിടെ പിഎഫ്ഐയുടെ വീടായി മാറുമായിരുന്നു. നിങ്ങൾ പ്രധാനമന്ത്രി മോദിക്ക് വോട്ട് ചെയ്തു, അദ്ദേഹം പിഎഫ്ഐ പ്രവർത്തനം അവസാനിപ്പിച്ച് അവരെ ജയിലിൽ അടച്ചു.– കോട്ടയിൽ വിജയ് സങ്കൽപ് മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു. പിഎഫ്ഐയുടെ നിരോധനം പിൻവലിക്കുമെന്ന് കോൺഗ്രസ് പറയുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

എന്നാല്‍ പോപ്പുലര്‍ ഫണ്ട് നിരോധനത്തിനെ അനുകൂലിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേരളത്തിലെ അവരുടെ സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും നിരോധനത്തെ സ്വാഗതം ചെയ്തിരുന്നതാണ്.