നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്തു കൊണ്ടാണ് രാഹുല്‍ഗാന്ധിയെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റു ചെയ്യാത്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പിണറായി വിജയന്‍ വിദേശത്തെ ഇറക്കുമതി പാല്‍പ്പൊടിപ്പാല്‍ കുടിച്ച് വളര്‍ന്നയാളല്ലെന്നും ജയരാജന്‍ വാര്‍ത്താ ലേഖകരോട് തിരുവനന്തപുരത്ത് പറഞ്ഞു. പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ഗാന്ധി ഉയര്‍ത്തിവിട്ട വന്‍ വിവാദത്തിനെ പ്രതിരോധിക്കുന്നതായി ജയരാജന്റെ എതിര്‍വാദങ്ങള്‍.
“സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായി. എസി ബസിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ. നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാത്തത്. രാഹുൽ ആദ്യം ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണ്. ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നത്”.– ഇ പി ജയരാജൻ പറഞ്ഞു.