Categories
latest news

യോഗി ആദിത്യനാഥിന്റെ വികസന പരസ്യത്തില്‍ കാണിച്ച മേല്‍പ്പാലം കൊല്‍ക്കത്തയിലെത്…യോഗിക്ക് ട്രോള്‍ പൂരം

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനത്തെപ്പറ്റി ഇന്‍ഡ്യന്‍ എക്‌സപ്രസ് ദിനപത്രത്തില്‍ നല്‍കിയ മുഴുപേജ് പരസ്യത്തില്‍ കാണിച്ച് കൂറ്റന്‍ മേല്‍പ്പാലം കൊല്‍ക്കത്തെയിലേത്. ഇതോടെ പരസ്യം വിവാദമായി, യോഗി ആദ്യത്യനാഥിനു നേരെ പരിഹാസ മഴയും തുടങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ മാ ഫ്‌ലൈ ഓവറിന്റെ ഫോട്ടോയാണ് യു.പി.യിലെ വികസനം എന്ന പേരില്‍ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ ജെ.ഡബ്‌ലിയു. മാരിയറ്റ് ഹോട്ടലും ചിത്രത്തില്‍ ഉള്‍പ്പെട്ടതോടെ പരസ്യം കണ്ടവര്‍ക്ക് എളുപ്പത്തില്‍ സ്ഥലം ഏതെന്ന് തിരിച്ചറിയാനായി.

നമ്മുടെ മുഖ്യമന്ത്രി കൊല്‍ക്കത്തയുടെ മേല്‍പ്പാലും ലക്‌നൗവില്‍ എത്തിച്ചു എന്ന് ആം ആദ്മി പാര്‍ടി രാജ്യസഭാ എം.പി. സഞ്ജയ് സിങ് പരിഹസിച്ചു. സമാജ് വാദി പാര്‍ടിയും കടുത്ത വിമര്‍ശനവുമായി എത്തി. ഇതോടെ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രം തങ്ങള്‍ക്ക് പറ്റിയ പിഴവാണെന്ന് പറഞ്ഞ് സമൂഹമാധ്യമത്തില്‍ പ്രതികരണം പ്രസിദ്ധീകരിച്ചു. പരസ്യവിഭാഗത്തിന്റെ പിഴവാണ് കാരണമെന്നും പരസ്യം ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്തതായും പത്രത്തിന്റെ അധികൃതര്‍ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: POLITICIANS TROLLS YOGI ADITHYA NATH FOR HIS ADVT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick