Categories
kerala

മമ്മൂട്ടി എന്ന സുന്ദരനായ നടൻ ഇങ്ങനെയല്ല അറിയപ്പെടേണ്ടിയിരുന്നത്…

പ്രശസ്ത നടന്‍ മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു പിറന്നാളാശംസ…

Spread the love

മമ്മൂട്ടി എന്ന സുന്ദരനായ നടൻ യങ് @70എന്ന തലക്കെട്ടോടെ ഘോര ഘോരം പ്രസംഗിക്കുന്ന പലതരം എഴുത്തുകൾ കണ്ടു. എന്നാൽ അതിലൊന്നും ആരും ഉൾക്കൊള്ളിക്കാതെ പോയ മികച്ച ഒരു മമ്മൂട്ടി ഉണ്ട്. ആരെങ്കിലും ഒരാൾ അത് പറയും എന്ന് വിചാരിച്ചു. ഉണ്ടായില്ല.

മമ്മൂട്ടി എന്ന നടൻ കരുത്തുറ്റ, അസാമാന്യനായ അഭിനേതാവ് എന്നത് ആർക്കും തർക്കം ഇല്ലാത്ത കാര്യം. എന്നാൽ വ്യക്തി എന്ന നിലയിൽ മറ്റൊരു രീതിയിൽ അദ്ദേഹം കൂടുതൽ അറിയപ്പെടേണ്ടിയിരുന്നു. മനുഷ്യ ബന്ധങ്ങളെ മൂല്യതയോടെ കൂട്ടിച്ചേർത്ത് പിടിച്ച് ആർദ്രതയോടെ ജീവിതയാത്രയിൽ എങ്ങിനെ കൊണ്ടുനടക്കാം എന്ന് മലയാളിക്ക് കാണിച്ചുതന്ന ഉത്തരവാദിത്വമുള്ള ഒരു പബ്ലിക് പേഴ്സണാലിറ്റി ആണ് അദ്ദേഹം.

thepoliticaleditor

മലയാളിക്കെന്നും അഭിമാനത്തോടെ ഉറ്റു നോക്കാൻ തക്കവണ്ണം മേന്മയുള്ള വ്യക്തിത്വം നിലനിർത്തി ഒരു പ്രചോദനമായി മലയാളിയുടെ എന്നെന്നേക്കുമായുള്ള റോൾ മോഡൽ ആണ് അദ്ദേഹം. മമ്മൂട്ടി എന്ന വ്യക്തി വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. പുരുഷാധിപത്യം ഭാര്യ ഭർതൃ ബന്ധത്തിൽ വേണ്ടതല്ല എന്നും മറിച്ച് ഭാര്യയെ ഒരു സുഹൃത്തിനെ പോലെ സ്നേഹപൂർവ്വം ആദരപൂർവ്വം കൊണ്ടു നടക്കുന്നവരാണ് യഥാർത്ഥ പുരുഷൻ എന്നും ജീവിച്ചു കാണിക്കുന്ന ഒരു വലിയ കലാകാരൻ കൂടിയാണ് മമ്മൂട്ടി. എല്ലാവരും അദ്ദേഹത്തിന്റെ ചെറുപ്പത്തിനെയും ആകാരഭംഗിയെയും മാത്രം കുറിച്ചു വർണിക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ കാണാമറയത്താക്കുന്നത് മമ്മൂട്ടി സ്വയം മാതൃകയാവുന്ന, അമൂല്യമായ ജീവിത കാഴ്ചപ്പാടുകളെയാണ്.

 മമ്മൂട്ടി എന്ന വ്യക്തി കുടുംബബന്ധങ്ങളെയും സുഹൃത്ത് ബന്ധങ്ങളെയും എത്രമാത്രം ബന്ധവസ്ഥയോടെ നീണ്ട കാലയളവിൽ കൊണ്ടുനടക്കുന്നു എന്നതാണ് മാറ്റുരയ്ക്കുന്നത്. ഇതുകൊണ്ട് മാത്രമാണ്  മമ്മൂട്ടി എന്ന നടൻ മലയാളിക്ക് റോൾ മോഡൽ ആയി തീരുന്നത്. അഭിനേതാവ് എന്നതിനപ്പുറം ഒരു മനുഷ്യൻ എന്ന നിലയിൽ ബന്ധങ്ങളെപ്പറ്റിയും സ്നേഹ സൗഹൃദങ്ങളെ പറ്റിയും മലയാളിക്ക് സ്വന്തം ജീവിതം കൊണ്ട് വരച്ചു കാണിച്ച ഒരു മാതൃകയാണ് അദ്ദേഹം.

അനിത നായര്‍
അനിത നായര്‍

 ഉത്തരവാദിത്വമുള്ള, മുതിർന്ന, ശക്തനായ സെലിബ്രിറ്റി എന്ന നിലയിൽ അദ്ദേഹത്തിന്റെ സമൂഹത്തിനായുള്ള ഈ സംഭാവന സവിശേഷതയാർന്നതാണ്‌.

 അദ്ദേഹത്തിന്റെ കോമളതയെയും ആകാരഭംഗിയെയും കുറിച്ചു മാത്രം വാചാലരായവരോട് മമ്മൂട്ടി ഈസ് സുന്ദരൻ @ ഹാർട്ട്! എന്നുകൂടെ ചേർക്കട്ടെ.

അല്‍പം വൈകിയെങ്കിലും പിറന്നാളാശംസകൾ മമ്മൂക്ക!!!

Spread the love
English Summary: REAL MAMMOOTY BEYOND THE YOUNG IMAGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick