ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒഡീഷ സ്വദേശിയോട് ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ.ക്ക് ദാരുണമായ അന്ത്യം. യാത്രക്കാരന്‍ ടി.ടി.ഇ.-യെ ട്രെയിനില്‍ നിന്നും തള്ളിയിടുകയും അദ്ദേഹം മറ്റൊരു ട്രെയിന്‍ കയറി മരണപ്പെടുകയും ചെയ്തു.
ഇന്നലെ വൈകീട്ട് ഏറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് അത്യന്തം ദാരുണമായ സംഭവം നടന്നത്. ഏറണാകുളം സൗത്തിലെ മഞ്ഞുമ്മല്‍ മൈത്രി നഗറില്‍ താമസിക്കുന്ന കെ.വിനോദ്(48) ആണ് ദാരുണമായി മരിച്ചത്. വിനോദിനെ തള്ളിയിട്ട രജനീകാന്തനെ(42) പിന്നീട് പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി തള്ളി വീഴ്ത്തിയതോടെ തൊട്ടടുത്ത ട്രാക്കില്‍ വീണ വിനോദ് മറ്റൊരു ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു എന്നാണ് വിവരം. വൈകീട്ട് 6.45-ന് തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവിനടുത്തു വെച്ചായിരുന്നു സംഭവം. എസ്-11 കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത രണജിത്തിനോട് അടുത്ത സ്റ്റേഷനില്‍ ഇറങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ച ശേഷം ബോഗിയുടെ വാതിലിനടുത്തു പോയി നിന്ന വിനോദിനെ പ്രതി രണ്ടു കൈ കൊണ്ടും അപ്രതീക്ഷിതമായി പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു. പ്രതി മദ്യലഹരിയിലായിരുന്നു എന്നും അവര്‍ പറയുന്നു.
യാത്രക്കാര്‍ മറ്റ് കോച്ചിലെ ടിടിഇയെ വിവരം അറിയിച്ച ശേഷമാണ് വിവരം പുറത്തറിയിച്ചത്. മുളങ്കുന്നത്തു കാവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കൂടി കഴിഞ്ഞാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.