വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു കാരണം ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന ലഭിക്കുന്നു . ഇന്നലെ വൈകിട്ടാണ് ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ഇ.ഫെലിസ് നസീറിർ (31) ആശുപത്രി ക്യാംപസിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് .
വിവാഹമോചിതയായ ഫെലിസിന് ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. മുന്‍ ഭര്‍ത്താവുമായി സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു. മുന്‍ ഭര്‍ത്താവും ഡോക്ടറാണ്. ആറു മാസം മുമ്പായിരുന്നു വിവാഹ മോചനം. വിവാഹമോചനത്തിനുശേഷം ഫെലിസ് മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു കിട്ടിയ സൂചന.
കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് ഇളയിടത്തുകുന്ന് താമസിക്കുന്ന വയനാടൻ വീട്ടിൽ നസീറിന്റെ മകളാണ് ഫെലിസ്. ഉമ്മ അസ്മാബി കോഴിക്കോട്ടെ നഴ്‌സിങ് കോളേജ് അധ്യാപികയായിരുന്നു.