ചരിത്രത്തിലാദ്യമായി കണ്ണൂര്‍ സര്‍വ്വകലാശാലാ സെനറ്റില്‍ ബിജെപി പ്രതിനിധികള്‍ക്ക് സിപിഎം, കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കു തുല്യമായ പ്രാതിനിധ്യം നല്‍കി ഗവര്‍ണറുടെ നാമനിര്‍ദ്ദേശം. 14 പേരെ നാമനിര്‍ദ്ദേശം ചെയ്തതില്‍ ഏഴ് വീതം കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉണ്ടെന്ന് പറയുന്നു. ആകെ 20 പേരാണ് ഉള്ളത്. സര്‍വ്വകലാശാലാ യോഗ്യതയില്ലാത്തവരായ 14 പേരെയാണ് ഗവര്‍ണര്‍ തിരുകിക്കയറ്റിയതെന്ന് ആരോപിച്ച് സ്വകാര്യ കോളേജധ്യാപകരുടെ ഇടതു സംഘടനയായ എ.കെ.പി.സി.ടി.എ.-യും ഇടതുപക്ഷക്കാരെ മാത്രം കുത്തിനിറച്ച പട്ടിക ഗവര്‍ണര്‍ തള്ളിയതിന്റെ ചൊരുക്കാണ് ഇടതു സംഘടനയ്‌ക്കെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അനുകൂല കെ.പി.സി.ടി.എ.യും രംഗത്തു വന്നു.
കഴിവുമാത്രം പരിഗണിച്ച് 48 പേരുടെ പട്ടിക ഗവര്‍ണര്‍ക്കു നല്‍കിയതായാണ് എ.കെ.പി.സി.ടി.എ. പറയുന്നത്. ഈ പട്ടികയില്‍ നിന്നും എഴുത്തുകാരന്‍ ടി.പത്മനാഭന്‍, ഗവേഷക ആയിഷ ഫിദ എന്നിവരെ മാത്രമാണ് ഗവര്‍ണര്‍ ഉള്‍പ്പെടുത്തിയതെന്നും പറയുന്നു. സെനറ്റ് തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളിലെ 26-ലും ഇടതുപക്ഷ പ്രതിനിധികളാണ് ജയിച്ചതെന്നും സംഘടന പറഞ്ഞു. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. എട്ടു സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫ്.-ന് ജയിക്കാനായത്. നാല്‍പത്തെട്ടു പേരുടെ പട്ടികയില്‍ നിന്നും നാലു പേരൊഴികെ ബാക്കി ആരെയും ഗവര്‍ണര്‍ സ്വീകരിച്ചില്ലെന്നും എ.കെ.പി.സി.ടി.എ. ആരോപിച്ചു. സര്‍വ്വകലാശാലാ അക്കാദമിക് രംഗത്തുള്ള നാല് എക്‌സ് ഒഫീഷ്യോ അംഗങ്ങളെയും ടി.പത്മനാഭനെയും മാറ്റി നിര്‍ത്തിയാല്‍ ബാക്കി 15 പേരില്‍ എല്ലാവരും രാഷ്ട്രീയപാര്‍ടിയുമായി ബന്ധമുള്ളവരാണ്. ഇതിലാണ് ഗവര്‍ണര്‍ തന്റെ തീരുമാനം നടപ്പാക്കിയത്.