ഏപ്രിൽ 17 ബുധനാഴ്ച രാമനവമി ദിനത്തിൽ അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമലല്ല വിഗ്രഹത്തിൻ്റെ നെറ്റിയിൽ ‘സൂര്യ തിലകം’ പ്രകാശിപ്പിച്ചു. സൂര്യൻ്റെ കിരണങ്ങൾ അഥവാ ‘സൂര്യ തിലകം’ സാധ്യമാക്കിയത് കണ്ണാടികളും ലെൻസുകളും ഉൾപ്പെടുന്ന വിപുലമായ സംവിധാനം വഴിയാണ്. ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ രാമനവമിയായിരുന്നു ഇന്ന്.
റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞർ ആണ് സൂര്യൻ്റെ ചലനത്തെ അടിസ്ഥാനമാക്കി സൂര്യതിലകത്തിൻ്റെ സമയം കണക്കാക്കിയതെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. ഉയർന്ന നിലവാരമുള്ള കണ്ണാടികളും ലെൻസുകളുമുള്ള ഒപ്‌റ്റോമെക്കാനിക്കൽ സംവിധാനം ഉപയോഗിച്ചാണ് രാം ലല്ലയുടെ ‘സൂര്യ അഭിഷേക്’ നടത്തുകയെന്ന് ട്രസ്റ്റ് അറിയിച്ചിരുന്നു.
അസമിലെ നാൽബാരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ചരിത്രപരമായ അവസരമെന്നു പരാമർശിച്ചു.”ഇന്ന് രാമനവമിയുടെ ചരിത്ര സന്ദർഭമാണ് . 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തൻ്റെ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠ നേടി. പ്രാൺ പ്രതിഷ്ഠ എന്ന ഗംഭീരമായ ചടങ്ങിന് ശേഷം രാമജന്മഭൂമി രണ്ടാം തവണയും ഗംഭീരമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കുന്നു. 56 തരം ഭോഗവും പ്രസാദവും പഞ്ചീരിയും വിളമ്പിക്കൊണ്ടാണ് രാമനവമി രാമക്ഷേത്രത്തിൽ ഗംഭീരമായി ആഘോഷിക്കുന്നത്.”- മോദി പറഞ്ഞു.