ഒരു ഓസ്ട്രിയൻ ജൂത വിനോദസഞ്ചാരി കൊച്ചിയിലെ തെരുവിൽ പലസ്തീൻ അനുകൂല പോസ്റ്റർ കീറിയതിനെ തുടർന്ന് ഒരു കൂട്ടം യുവാക്കൾ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി .
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലാണ് സംഭവം നടന്നത്. നാട്ടുകാരുമായി വിദേശ സ്ത്രീതർക്കിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ വാർത്താ പ്രാധാന്യം നേടി പ്രചരിക്കുന്നത്. പോസ്റ്റർ വലിച്ചുകീറിയതിൻ്റെ പേരിൽ തന്നെ നേരിട്ട ഏതാനും പുരുഷന്മാരുമായി യുവതി വഴക്കിടുന്നത് വീഡിയോയിൽ കാണാം. അവരുമായി തർക്കം തുടർന്നപ്പോൾ ചുവർചിത്രത്തിൻ്റെ കീറിയ കഷണങ്ങൾ എടുക്കാൻ പുരുഷന്മാർ യുവതിയെ നിർബന്ധിക്കുന്നുമുണ്ട്.

വീഡിയോ വൈറലായതോടെ യുവതിയെ കേരള പോലീസ് വിളിപ്പിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഐഒ) കൊച്ചി ഏരിയാ സെക്രട്ടറി മുഹമ്മദ് അസീം കെ എസ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിനോദസഞ്ചാരി തകർത്ത ചുവർചിത്രം എസ്ഐഒ വീണ്ടും സ്ഥാപിച്ചിരുന്നു.