ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് തൊഴിൽ ക്ഷാമം നേരിടുന്ന രാജ്യത്തെ നിർമ്മാണ മേഖലയെ സഹായിക്കാൻ 6,000-ത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഏപ്രിൽ, മെയ് മാസങ്ങളിൽ ഇസ്രായേലിലെത്തും.
ചാർട്ടർ ഫ്‌ളൈറ്റുകൾക്ക് സബ്‌സിഡി നൽകുന്നതിനുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് , ധനമന്ത്രാലയം, നിർമാണ, ഭവന മന്ത്രാലയം എന്നിവയുടെ സംയുക്ത തീരുമാനത്തെത്തുടർന്ന് അവരെ “എയർ ഷട്ടിൽ” നടത്തി ഇസ്രായേലിലേക്ക് കൊണ്ടുവരുമെന്ന് ഇസ്രായേൽ സർക്കാർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
80,000 തൊഴിലാളികളുള്ള ഏറ്റവും വലിയ സംഘം പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലും 17,000 പേർ ഗാസ മുനമ്പിലുമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതോടെ അവരിൽ ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് റദ്ദാക്കിയിരുന്നു.