Categories
latest news

സിഎഎയെ അസമിലെ തദ്ദേശവാസികൾക്ക് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സ്ഥാനാർഥി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണായക വിഷയമായ സിഎഎയെ അസമിലെ തദ്ദേശവാസികൾക്ക് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ദിബ്രുഗഡ് പാർലമെൻ്റ് മണ്ഡലത്തിലെ പ്രതിപക്ഷ സ്ഥാനാർഥി ലുറിൻജ്യോതി ഗൊഗോയ് പറഞ്ഞു.
വിദേശികളുടെ അനധികൃത കടന്നുകയറ്റം അസമിൽ ഏറെക്കാലമായി ആശങ്കയ്ക്ക് കാരണമായിരുന്നു. ബിജെപി ഇപ്പോൾ ഇത് നിയമവിധേയമാക്കിയിരിക്കുന്നു. ഇത് ജനങ്ങൾക്ക് സ്വീകാര്യമല്ല, ഇവിടെ പ്രചാരണത്തിനിടയിൽ ഗൊഗോയ് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1971 വരെ അനധികൃത വിദേശികളുടെ ഭാരം അസം വഹിച്ചു, ഇപ്പോൾ 2014 വരെയുള്ള 43 വർഷം കൂടി അതിനോട് ചേർത്തു.–അദ്ദേഹം പറഞ്ഞു.

“ജനങ്ങൾ ഇത് എങ്ങനെ അംഗീകരിക്കും? അനധികൃത കടന്നുകയറ്റത്തിനെതിരെ സംസ്ഥാനത്ത് ഒരു നീണ്ട പ്രക്ഷോഭം നടന്നിരുന്നു. സിഎഎ കാരണം ആസാമികളുടെ ഐഡൻ്റിറ്റി അപകടത്തിലാണ്. “– ഗോഗോയ് അവകാശപ്പെട്ടു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick