2023 ലെ സിവിൽ സർവീസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ നാലാം റാങ്കുമായി മലയാളി. ആദ്യ 100 റാങ്കിൽ നിരവധി മലയാളികളും ഉണ്ട്. ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ്. ആദ്യ 100 റാങ്കുകളിൽ നിരവധി മലയാളികൾ ഉണ്ട്. വിഷ്‌ണു ശശികുമാർ (31 -ാം റാങ്ക്), അർച്ചന പി പി (40 -ാം റാങ്ക്), രമ്യ ആർ (45-ാം റാങ്ക്), ബിൻ ജോ പി ജോസ് (59 -ാം റാങ്ക്), പ്രശാന്ത് എസ് (28 -ാം റാങ്ക് ), ആനി ജോർജ് (93-ാം റാങ്ക്), ജി ഹരിശങ്കർ (107 -ാം റാങ്ക്), ഫെബിൻ ജോസ് തോമസ് (133 -ാം റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അതിൻ്റെ ഔദ്യോഗിക അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ൽ ആണ് രാവിലെ ഫലം പ്രഖ്യാപിച്ചത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) എന്നിവയുൾപ്പെടെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലെ മൊത്തം 1,105 ഒഴിവുകൾ നികത്താനാണ് യുപിഎസ്‌സി പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്.