ശശി തരൂര്‍ 2022-ല്‍ ഡെല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് സ്ത്രീയോട് അമാന്യമായി പെരുമാറിയെന്നും ഈ സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും ആരോപണവുമായി തിരഞ്ഞെടുപ്പുകാലത്ത് എത്തിയിരിക്കുന്ന അഭിഭാഷകനെ ഉദ്ധരിച്ച് ഈ ആരോപണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. സംഭവം മൂടിവെക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതായും അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായ് ആരോപിക്കുന്നുണ്ട്.
ബിജെപി നേതാവ് അമിത് മാളവ്യ ആണ് ശശി തരൂരിനെതിരായ ആക്ഷേപം ഉയര്‍ത്തി രംഗത്തു വന്നിരിക്കുന്നത്. ജയ് ആനന്ദിന്റെ ആരോപണം അമിത് മാളവ്യ ഏറ്റെടുത്തിരിക്കയാണ്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മല്‍സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ദേശീയ തലത്തില്‍ തന്നെ പ്രശസ്തനായ ശശി തരൂര്‍.