കോൺഗ്രസ് വിട്ട് സി.പി.എം ലും ബി.ജെ.പിയിലും ചേർന്നവർ ബലിമൃഗങ്ങളാണെന്ന് കെ.പി.സി സി മാധ്യമ സമിതി ചെയർമാൻ ചെറിയാൻ ഫിലിപ്പ്.
ജീവൻ നിലനിർത്താൻ അപ്പക്കഷണങ്ങൾ നൽകുമെങ്കിലും താമസിയാതെ ഇവരെല്ലാം കുരുതി കഴിക്കപ്പെടും. രാഷ്ട്രീയപൈതൃകമോ സംഘടനാശേഷിയോ നേതൃത്വപാടവമോ അല്ല ഉപയോഗക്ഷമതയാണ് പ്രധാനം. ന്യൂനപക്ഷ വോട്ടുകൾ മറിക്കാൻ കഴിവുള്ള ജാതി – മത ശക്തികളുടെ ഏജന്റുമാരെയാണ് സി.പി.എം- നും ബി.ജെ.പിക്കും വേണ്ടത്.– ചെറിയാന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
സി.പി.എം അംഗത്വം എന്ന മരണക്കെണിയിൽ പെട്ടവർക്ക് ജീവനോടെ പുറത്തുകടക്കാനാവില്ല. കോൺഗ്രസിൽ ഉന്നത പദവികൾ ലഭിച്ചവർക്ക് സി.പി.എം ലോക്കൽ, ഏരിയ കമ്മറ്റികളുടെ വരാന്തയിൽ കഴിയേണ്ടിവരും. ക്രമേണ അവരുടെ രാഷ്ട്രീയ അസ്തിത്വം പൂർണ്ണമായും നഷ്ടപ്പെടും.
കോൺഗ്രസിൽ ലഭിച്ചിരുന്ന ജനാധിപത്യ സ്വാതന്ത്ര്യം അടിയറവെച്ച് മാനസിക അടിമത്വം പേറുന്നവർക്കു മാത്രമേ സി.പി.എം ലും ബി.ജെ.പി.യിലും തുടരാനാവൂ. കോൺഗ്രസ് അണികളിൽ നിന്നും ലഭിച്ചിരുന്ന സ്നേഹവും പിന്തുണയും അംഗീകാരവും ഇവർക്ക് ഒരിക്കലും ലഭിക്കില്ല.– ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പ് നേരത്തെ വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് വിട്ട് ഇടതു സഹയാത്രികനായിരിക്കയും ഹരിതകേരള മിഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മിഷനുകളുടെ ഏകോപനച്ചുമതല നിര്‍വ്വഹിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ “അജ്ഞാത”മായ കാരണങ്ങളാല്‍ ഇടതു സഹയാത്ര അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു ചെറിയാന്‍.