Categories
latest news

ഓസ്‌കാർ വാരിക്കൂട്ടി ഓപ്പൺഹൈമർ… മികച്ച ചിത്രം, സംവിധായകൻ, നടൻ

സിലിയൻ മർഫി ഹൃദയസ്പർശിയായ പ്രസംഗംത്തിൽ തൻ്റെ അവാർഡ് ലോകത്തെ എല്ലാ സമാധാന നിർമ്മാതാക്കൾക്കും സമർപ്പിക്കുന്നതായി പറഞ്ഞു

Spread the love

ക്രിസ്റ്റഫർ നോളൻ്റെ ഇതിഹാസ ബയോഗ്രഫിക്കൽ ത്രില്ലർ ഓപ്പൺഹൈമർ ഇത്തവണത്തെ ഓസ്കാർ അവാർഡ് വാരിക്കൂട്ടി. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് അവാർഡുകൾ ഈ സിനിമ നേടി.

ക്രിസ്റ്റഫർ നോളനും സിലിയൻ മർഫിയും

ഓപ്പൺഹൈമർ സംവിധാനം ചെയ്ത ക്രിസ്റ്റഫർ നോളനും അഭിനേതാക്കളായ സിലിയൻ മർഫിയും റോബർട്ട് ഡൗണി ജൂനിയറും യഥാക്രമം മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടൻ എന്നീ അവാർഡുകൾ നേടി.

thepoliticaleditor
എമ്മ സ്റ്റോൺ

യോർഗോസ് ലാന്തിമോസിൻ്റെ “പുവർ തിംഗ്സി”ലെ ബെല്ല ബാക്‌സ്റ്ററായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള അവാർഡ് എമ്മ സ്റ്റോൺ കരസ്ഥമാക്കി. എമ്മ സ്റ്റോണ്ണിന്റെ രണ്ടാമത്തെ ഓസ്കാർ വിജയം ആണിത് . മുമ്പ് 2017ൽ “ലാ ലാ ലാൻഡ്” എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയിരുന്നു.

ലോസ് ഏഞ്ചൽസിലെ ഓവൻ ഹോളിവുഡിൽ തിങ്കളാഴ്ച നടന്ന 96-ാമത് അക്കാദമി അവാർഡിൽ സിലിയൻ മർഫി ഹൃദയസ്പർശിയായ പ്രസംഗംത്തിൽ തൻ്റെ അവാർഡ് ലോകത്തെ എല്ലാ സമാധാന നിർമ്മാതാക്കൾക്കും സമർപ്പിക്കുന്നതായി പറഞ്ഞു. “അണുബോംബ് സൃഷ്‌ടിച്ച മനുഷ്യനെക്കുറിച്ച് ഞങ്ങൾ ഒരു സിനിമ നിർമ്മിച്ചു. നല്ലതായാലും മോശമായാലും ശരി, നാമെല്ലാവരും റോബർട്ട് ഓപ്പൺഹൈമറിൻ്റെ ലോകത്താണ് ജീവിക്കുന്നത്. ഇത് ലോകത്തിലെ സമാധാന ശില്പികൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” — മർഫി കൂട്ടിച്ചേർത്തു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick