Categories
kerala

തളിപ്പറമ്പ ഫിലിം ഫെസ്റ്റിവല്‍: പ്രദര്‍ശന ഷെഡ്യൂള്‍ പുറത്തിറക്കി…സുഹാസിനി തിരിതെളിയിക്കും, ഒ ഓള്‍ഡ് ഓക്ക് ഉല്‍ഘാടന ചിത്രം

സമീപകാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട ഒരു പിടി മലയാള ചിത്രങ്ങളും മേളയിലുണ്ട്‌

Spread the love

തളിപ്പറമ്പില്‍ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്‌ക്രീനിങ് ഷെഡ്യൂള്‍ പുറത്തിറക്കി. ജനുവരി 21 മുതല്‍ 23 വരെയാണ് ചലച്ചിത്രോല്‍സവം. അന്താരാഷ്ട്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ട മുപ്പത്തഞ്ച് സിനിമകളാണ് പ്രദര്‍ശനത്തിലെത്തിക്കുന്നത്. തളിപ്പറമ്പ് നിയോജകമണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ അനുബന്ധപരിപാടിയായി ശ്രദ്ധ നേടിക്കഴിഞ്ഞ ചലച്ചിത്രമേളയാണ് ഇത്.

ആദ്യ ദിനമായ 21-ന് രാവിലെ പത്തുമണിക്ക് ക്ലാസിക് തിയേറ്ററില്‍ ഉദ്ഘാടനച്ചടങ്ങ്. പ്രശസ്ത നടി സുഹാസിനിയാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിക്കുന്നത്. തുടര്‍ന്ന് ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ദി ഓള്‍ഡ് ഓക്ക് എന്ന സിനിമയാണ്. ഈ സമയം മറ്റു രണ്ടു വേദികളായ ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നിവിടങ്ങളില്‍ പ്രദര്‍ശനം ഇല്ല.
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൂന്ന് തിയേറ്ററിലും പ്രദര്‍ശനം തുടങ്ങും. രാവിലെ പത്ത് മണി, ഉച്ചയ്ക്ക് രണ്ട്, വൈകീട്ട് അഞ്ച്, വൈകീട്ട് 7.30 എന്നീ സമയത്തായിരിക്കും മൂന്ന് തിയേറ്ററുകളിലായി സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 21-ന് ഉച്ചയ്ക്കു ശേഷം മലയാള ചിത്രം തടവ്, ഇറാഖ് ചിത്രം ഹാങിങ് ഗാര്‍ഡന്‍സ്, ഇന്ത്യന്‍ സിനിമാവിഭാഗത്തിലുള്ള ഫോളോവര്‍ എന്നിവയും വൈകീട്ട് ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, മി ക്യാപ്റ്റന്‍, ഓള്‍ ദി സൈലന്‍സ് എന്നിവയും പ്രദര്‍ശിപ്പിക്കും.

thepoliticaleditor

22-ന് തിങ്കളാഴ്ച രാവിലെ മലയാള സിനിമകളായ ഷഹറാസാദെ, ദായം, ഫാളന്‍ ലീവ്‌സ് എന്നിവയും ഉച്ചയ്ക്ക് മലയാള വിഭാഗത്തിലുള്ള ഒ.ബേബി, വലസ്സായ് പറവകള്‍, കിഡ്‌നാപ്ഡ് എന്നിവയും വൈകീട്ട് അഞ്ചു മുതല്‍ മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ബി 32 ടു 44, ഹെസിറ്റേഷന്‍ വൂണ്ട്, വിച്ച് കളര്‍ എന്നിവയും രാത്രി 7.30 മുതല്‍ മലയാള ചിത്രമായ ആനന്ദ് മോണാലിസ മരണവും കാത്ത്, ടെറസ്ട്രിയല്‍ വേഴ്‌സസ്, ഖെര്‍വാള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.


സമാപന ദിവസം രാവിലെ മലയാള ചിത്രം ആപ്പിള്‍ച്ചെടികള്‍, ദ് പ്രോമിസ്ഡ് ലാന്‍ഡ്, തിരുവനന്തപുരം മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിയായ ടോട്ടെം എന്നിവ. ഉച്ചയ്ക്ക് മലയാള ചിത്രം നീലമുടി, പ്രശസ്തമായ ഇറാന്‍ ചിത്രം എന്‍ഡ്‌ലസ് ബോര്‍ഡേര്‍സ്, ചിലിയന്‍ ചിത്രം പ്രിസണ്‍ ഇന്‍ ആന്‍ഡസ് എന്നിവ. വൈകീട്ട് ടെയില്‍സ് ഓഫ് അനദര്‍ ഡേ, ദ മോങ്ക് ആന്റ് ദ ഗണ്‍, സണ്‍ഡേ എന്നീ ചിത്രങ്ങള്‍. രാത്രിയില്‍ യശ്ശശ്ശരീരനായ കെ.ജി.ജോര്‍ജ്ജിന്റെ പ്രശസ്ത ചിത്രം യവനിക, സമീപകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ജിയോബേബിയുടെ മമ്മൂട്ടിച്ചിത്രം കാതല്‍ ദി കോര്‍, തിരുവനന്തപുരം മേളയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ഗുഡ്‌ബൈ ജൂലിയ എന്നിവ മൂന്ന് തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രമേള ആസ്വദിക്കാനായി പ്രതിനിധികളാവാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഓണ്‍ലൈനായും ഓഫ് ലൈനായും ഡെലിഗേറ്റ് പാസ്സിന് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ https://registration.iffk.in എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ സംഘാടക സമിതി ഓഫീസില്‍ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയുമായി എത്തിയാല്‍ മതി. 35 പ്രശസ്ത സനിമികള്‍ കാണാനുള്ള ഡെലിഗേറ്റ് പാസിന് 354 രൂപയാണ് ഫീസ്. വിദ്യാര്‍ഥികള്‍ക്കാവട്ടെ 177 രൂപ മാത്രം മതിയാകും.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick