Categories
kerala

ഇന്ന് ട്രോളുകളിലും മമ്മൂട്ടി സൂപ്പർ സ്റ്റാർ

ഇന്ന് സമൂഹമാധ്യമ ട്രോളുകളിലും സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെ. ട്രോളുകളിൽ നിറഞ്ഞ് നിൽക്കുന്നത് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത സമയത്തെ മമ്മൂട്ടിയുടെ നിൽപ്പിന്റെ ഫോട്ടോ ആണ് . ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തില്‍ ആയിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങില്‍ പ്രധാനമന്ത്രിയും പ്രമുഖ താരങ്ങളും ഗുരുവായൂരില്‍ എത്തിയിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍തുടങ്ങിയവര്‍ കുടുംബസമേതം പങ്കെടുത്തു.

ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് വൈറലായി മാറിയത്. മോഹന്‍ലാലിന് കൈകൊടുക്കുന്ന പ്രധാനമന്ത്രിയെ കൈകെട്ടി നോക്കി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി.

thepoliticaleditor

മിഥുനം എന്ന പ്രസിദ്ധ സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച ലൈൻമാൻ കെ.ടി. കുറുപ്പ് എന്ന കഥാപാത്രത്തിന്റെ മൈമുകളോടുകൂടിയാണ് ട്രോളുകൾ പറക്കുന്നത്. അതേസമയം മമ്മൂട്ടിക്ക് അനുകൂലമായും ധാരാളം കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. മമ്മൂട്ടിയുടെ സ്വാഭവ സവിശേഷതകള്‍ ഓര്‍മിപ്പിച്ചുള്ള കുറിപ്പുകളും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick