Categories
kerala

നവവധു വെളിപ്പെടുത്തിയത് മനസ്സാക്ഷിയെ നടുക്കുന്ന പീഢന വിവരങ്ങള്‍…

കേരളത്തില്‍ സ്ത്രീധനപീഢനത്തിന്റെ പേരില്‍ വീണ്ടും ക്രൂരമായ പീഢനത്തിന്റെ വിവരങ്ങള്‍ ജനമനസ്സാക്ഷിയെ ഞെട്ടിക്കുന്നു. പീഢനമേറ്റ നവവധു തുറന്നു പറയുന്ന കാര്യങ്ങളില്‍ തെളിയുന്നത് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും നേരിട്ട മോശം സമീപനങ്ങളുമാണ്.
സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു പറയുന്നു . ഭർത്താവിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചുവെന്നുമാണ് യുവതി പറയുന്നത്. എന്നിട്ടും പൊലീസ് കേസ് ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്നും നവവധു പറഞ്ഞു .

“മർദ്ദനം നടക്കുന്ന അന്ന് രാവിലെ അമ്മയും രാഹുലും തമ്മിൽ ചർച്ചയുണ്ടായിരുന്നു. അത് എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. അന്ന് രാഹുൽ ലഹരിവസ്തു ഉപയോഗിച്ചിരുന്നു. രാത്രിയാണ് സ്ത്രീധനത്തിന്റെ പേരിൽ വഴക്ക് തുടങ്ങിയത്. 150 പവനും ഒരു കാറും ഞാൻ അർഹിക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. ആദ്യം കരണത്തടിച്ചു. തലയുടെ ഇരുവശങ്ങളിലും മുഷ്ടി ചുരുട്ടി ഇടിച്ചു. മൊബെെൽ ചാർജറിന്റെ കേബിളെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു. വസ്ത്രത്തിൽ പിടിച്ച് വലിച്ച് ബെഡിലേക്കിട്ട് ബെൽറ്റ് വച്ച് അടിച്ചു. ചെവിയുടെ ഭാഗത്തേറ്റ അടിയിൽ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു. അതോടെ എന്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു. അലമുറയിട്ട് കരഞ്ഞിട്ടും വീട്ടിലെ ബാക്കിയുള്ളവർ വന്നില്ല. രാഹുലിന്റെ സുഹൃത്ത് രാജേഷ് അടുത്ത മുറിയിൽ ഉണ്ടായിരുന്നു. എന്നിട്ടും വന്നില്ല. എന്നാൽ എന്നെ ആശുപത്രിയിൽ എത്തിച്ച സമയത്ത് രാജേഷ് അവിടെയുണ്ടായിരുന്നു. ആശുപത്രിയിൽ ഞാൻ വീണുവെന്നാണ് പറഞ്ഞത്.വിവാഹ ശേഷം ഞാൻ എന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല. അത് രാഹുലിന്റെ കയ്യിലായിരുന്നു. അടുക്കള കാണലിന് വീട്ടിൽ നിന്ന് ബന്ധുക്കൾ വന്നപ്പോഴാണ് എന്റെ അവസ്ഥ അവർ കണ്ടത്. കുളിമുറിയിൽ വീണെന്നാണ് ഞാനാദ്യം പറഞ്ഞത്. അങ്ങനെയേ പറയാവൂ എന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. കഴുത്തിലെയും മറ്റും പാട് കണ്ട് സംശയം തോന്നി വീട്ടുകാർ വീണ്ടും ചോദിച്ചപ്പോഴാണ് രാഹുൽ മർദ്ദിച്ച കാര്യം പറഞ്ഞത്.”

thepoliticaleditor

“ഉടനെ അവരെന്നെ എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോയി. പൊലീസിൽ പരാതി നൽകി. എന്നാൽ ഒത്തുതീർപ്പിനാണ് പൊലീസ് ശ്രമിച്ചത്. മൊബെെൽ ചാർജറിന്റെ കേബിളെടുത്ത് കഴുത്തിൽ മുറുക്കിയ സംഭവം പൊലീസ് എഫ് ഐ ആറിൽ എഴുതിയിട്ടില്ല. പൊലീസുകാരെല്ലാം രാഹുലിന്റെ ഭാഗത്താണ്.”–യുവതി തുറന്നു പറയുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick