ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിലെ റഫയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ആദ്യ ഐക്യ രാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
കൊല്ലപ്പെട്ടയാൾ യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ സ്റ്റാഫ് അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ ഐഡൻ്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടി മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നു പിടിഐ സ്ഥിരീകരിച്ചു.
ഒക്‌ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ അന്താരാഷ്‌ട്ര യുഎൻ ജീവനക്കാർക്കിടയിലെ ആദ്യത്തെ അപകടമാണ് റാഫയിലേത്. യാത്രയ്ക്കിടെ യുഎൻ വാഹനം ഇടിച്ച് മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു .