Categories
kerala

അയോധ്യയിലേക്ക് കരിമരുന്നുമായി തമിഴ്‌നാട്ടില്‍ നിന്നും പോയ ട്രക്കിന് ഉന്നാവോയില്‍ വെച്ച് സംഭവിച്ചത്…

ഉത്തർപ്രദേശിലെ അയോദ്ധ്യയിലേക്കു തമിഴ് നാട്ടിൽ നിന്നും കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു പൊട്ടിത്തെറിച്ചു പൂർണമായി കത്തി. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ആവശ്യത്തിന് പടക്കങ്ങൾ എത്തിക്കാൻ പോയ വാഹനത്തിനാണ് തീപിടിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി ഉന്നാവോയിലെ പൂർവ കോട്‌വാലിക്കടുത്തുള്ള ഖാർ‌ഗി ഖേദ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിൽ ട്രക്ക് പൂർണമായി കത്തിനശിച്ചു. മൂന്ന് മണിക്കൂറിലേറെയുള്ള പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

തമിഴ്‌നാട്ടിൽ നിന്നാണ് ട്രക്ക് അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടത്. രാമക്ഷേത്രത്തിലേക്കായുള്ള പടക്കങ്ങളാണോ പൊട്ടിത്തെറിച്ചതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick