കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ഇന്ന് സ്ഥാനമൊഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. മാർച്ച് ഏഴിന് അദ്ദേഹം ബിജെപിയിൽ ചേർന്നേക്കും.
തൃണമൂൽ കോൺഗ്രസ് അഴിമതിയുടെ പര്യായമായി മാറിയെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗാളിലെ തംലൂക്കിൽ നിന്ന് ജസ്റ്റിസ് ഗംഗോപാധ്യായയെ ബിജെപി ലോക്സഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും വര്‍ക്കിങ് പ്രസിഡണ്ടും ബിജെപിയില്‍
മുൻ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അർജുൻ മോദ്വാദിയ ഇന്ന് ബിജെപിയിൽ ചേർന്നു . ഇന്നലെ (മാർച്ച് നാലിന്) മോദ്വാദിയ കോൺഗ്രസിൻ്റെ അംഗത്വവും നിയമസഭാംഗത്വവും രാജിവെച്ചിരുന്നു. മോദ്വാദിയയ്ക്കൊപ്പം കോൺഗ്രസിൻ്റെ വർക്കിംഗ് പ്രസിഡൻ്റായിരുന്ന അംബ്രീഷ് ദേറും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
വാരാണസിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി രാജേഷ് കുമാർ മിശ്രയും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് അരുൺ സിംഗ്, രവിശങ്കർ പ്രസാദ്, അനിൽ ബലൂനി എന്നിവർ ചേർന്നാണ് മിശ്രയ്ക്ക് പാർട്ടിയിൽ അംഗത്വം നൽകിയത്.