കഴിഞ്ഞ ദിവസം രാജിവെച്ച ഹരിയാന മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, അനുരാഗ് താക്കൂർ, പിയൂഷ് ഗോയൽ (മുംബൈ നോർത്ത്, തേജസ്വി സൂര്യ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട 72 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബിജെപി ബുധനാഴ്ച പുറത്തിറക്കി. മനോഹർ ലാൽ ഖട്ടർ കർണാലിൽ മത്സരിക്കും. സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ പേരില്ലാത്തതിനാൽ അൽപ്പം അനിശ്ചിതത്വം ഉണ്ടായിരുന്നത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കാര്യത്തിൽ ആയിരുന്നു. എന്നാൽ അദ്ദേഹം തൻ്റെ നാഗ്പൂർ സീറ്റ് നിലനിർത്തി.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ് മുണ്ടെയുടെ പേരും ഉണ്ട്. നേരത്തെ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് പരസ്യപ്രതികരണവുമായി വന്നിരുന്ന നേതാവായിരുന്നു പങ്കജ് മുണ്ടെ. ഇവർ പാർട്ടി ദേശീയ സെക്രട്ടറി കൂടിയായിരുന്നു.