Categories
kerala

കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെ.സുധാകരൻ…”സാഹചര്യം ദുരൂഹം”

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം പ്രാദേശിക നേതാവുമായ കണ്ണൂർ പാനൂരിലെ പി.കെ.കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണം. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ ആരോപണം. ലീഗ് നേതാവ് കെ.എം.ഷാജിക്കു പിറകെയാണ് കുഞ്ഞനന്തന്റെ മരണം സംബന്ധിച്ച് യു.ഡി.എഫ്. പക്ഷത്തു നിന്നും ആരോപണം ഉയരുന്നത്. ഷാജി ഉയര്‍ത്തിയ ആരോപണത്തിനെതിരെ സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു. മാത്രമല്ല, കുഞ്ഞനന്തന്റെ മകളെ കൊണ്ടും രൂക്ഷമായി യു.ഡി.എഫിനെതിരെ പ്രതികരിപ്പിച്ചിരുന്നു.

പി കെ കുഞ്ഞനന്തൻ

ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ 13-ാം പ്രതിയായിരുന്നു പി കെ കുഞ്ഞനന്തൻ. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. അസുഖത്തെ തുടർന്ന് ഒരു വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.

thepoliticaleditor

കുഞ്ഞനന്തന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആദ്യം ആക്ഷേപം ഉന്നയിച്ച് ലീഗ് നേതാവ് കെ.എം.ഷാജിയായിരുന്നു. ടി പി കൊലക്കേസ് അന്വേഷണത്തിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തൻ എന്നും വിഷബാധയെ തുടർന്നാണ് കുഞ്ഞനന്തൻ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. “കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേർ മൃഗീയമായാണ് കൊല്ലപ്പെട്ടത്. കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരിൽ നിന്ന് രഹസ്യം ചോർന്നേക്കുമെന്ന ഭയംവരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലക്കേസിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.” – മുസ്ലീം ലീഗ് സമ്മേളനത്തിൽ കെ എം ഷാജി ഇങ്ങനെ പറഞ്ഞു.

ഇപ്പോൾ കോൺഗ്രസ്സും അതേ ആരോപണം ആവർത്തിക്കുന്നു. “കുഞ്ഞനന്തൻ വിഷം ചേർന്ന ഭക്ഷണം കഴിച്ച ശേഷം മരിച്ചുവെന്നാണ് വിവരം. എന്നാൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്നാണ് ജനസംസാര”മെന്ന് സുധാകരൻ പറഞ്ഞു. എല്ലാ തുറന്നുപറയേണ്ടിവരുമെന്ന് ഒരു പാർട്ടി കമ്മിറ്റിയിൽ പ്രസംഗിച്ച് ദിവസങ്ങൾക്കകമായിരുന്നു കുഞ്ഞനന്തന് ജീവഹാനി സംഭവിച്ചത്. സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണം.യു.ഡി.എഫ് കാലത്തെ അന്വേഷണത്തിലാണ് ടി.പി കേസ് പ്രതികൾക്കുള്ള സി.പി.എം പങ്ക് പുറത്തുവന്നത്. കൊയിലാണ്ടിയിലെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എല്ലാ കാലത്തും ആസൂത്രിത കൊലപാതകം നടത്തിയ പാർട്ടിയാണ് സി.പി.എം. കണ്ണൂരിൽ മാത്രം 78 പേരെ കൊന്നൊടുക്കിയിട്ടുണ്ട്. തന്നെ ആറ് തവണ തന്നെ കൊല്ലാൻ ശ്രമിച്ചു. ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്.–സുധാകരൻ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick