Categories
kerala

മാധ്യമങ്ങളെ കണക്കിന് കളിയാക്കി മുഖ്യമന്ത്രി…എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ ?!

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ നേട്ടം ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ കളിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും അദ്ദേഹം കളിയാക്കി . നവകേരള സദസിന്റെ തുടർച്ചയായി കണ്ണൂരിൽ നട‌ക്കുന്ന “മുഖാമുഖം” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ നാട്ടിലെ ജനങ്ങൾ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെയല്ല കാര്യങ്ങൾ എടുക്കുന്നത്. ശരിയായ വിവേചന ബുദ്ധി ജനങ്ങൾക്കുണ്ടെന്നെങ്കിലും മനസിലാക്കാനുള്ള ബുദ്ധി ഇത്തരം മാദ്ധ്യമങ്ങൾക്ക് വേണ്ടേ?”-മുഖ്യമന്ത്രി ചോദിച്ചു.

ഞങ്ങളുടെ പരിപാടികള്‍ക്ക് ആളെക്കൂട്ടാന്‍ കഴിയാതെ മന്ത്രി ഓഫീസുകളും മറ്റും വല്ലാതെ വിഷമിക്കുകയാണ് എന്നാണ് ഒരു പത്രത്തില്‍ റിപ്പോര്‍ട്ട് വായിച്ചത്. പ്രത്യേക മനസ്ഥിതിയോടെ കാര്യങ്ങള്‍ കാണരുത്. ഇതെല്ലാം എഴുതിയിട്ടും ഫലം എന്താണെന്ന് ഇന്നലെ കണ്ടില്ലേ?- പിണറായി ചോദിച്ചു.

thepoliticaleditor

23 വാർഡുകളിലാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത്. 10 സീറ്റിൽ എൽഡിഎഫ് ജയിച്ചു. മുൻപിത് അഞ്ച് സീറ്റ് ആയിരുന്നു. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10ലേക്ക് ചുരുങ്ങി. നാല് സീറ്റുണ്ടായിരുന്ന ബിജെപി മൂന്നിലേക്കും ചുരുങ്ങി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick